Thoughts & Arts
Image

ഫലസ്തീൻ: അനിവാര്യതയുടെ പ്രതിരോധ ന്യായങ്ങൾ

17-10-2023

Web Design

15 Comments

വർത്തമാന വർത്തമാനം
മുഹമ്മദ് തയ്യിൽ







ഒരു വിഷയത്തിന് തീ പിടിക്കുമ്പോൾ അല്ലെങ്കിലും അങ്ങനെയാണല്ലോ, എല്ലാം പുറത്തുചാടും. അങ്ങനെ ഇപ്പോൾ ഗാസയിൽ നിന്നും ഗാസയിലേക്കും ആക്രമണങ്ങൾ കടുത്തപ്പോൾ പുറത്തുചാടിയ പലതിൽ ഒന്നാണ് ഹിറ്റ്ലറുടെ ഒരു വർത്തമാനം. ലോകം പോലും വിറച്ചുപോയ ജൂത കശാപ്പിന് നേതൃത്വം നൽകിയ ഹിറ്റ്ലർ പറഞ്ഞതായ ഒരു വാചകം സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നുണ്ട്. അതിന്റെ ആശയം ഇങ്ങനെയാണ്: ഞാൻ 90% ജൂതരെയാണ് വധിച്ചത്. 10 ശതമാനം ജൂതരെ തൽക്കാലം വെറുതെ വിടുകയാണ്. അത് എന്തിനാണ് 90% പേരെയും ഈ വിധം വധിച്ചത് എന്നത് വരും തലമുറയ്ക്ക് മനസ്സിലാകുവാൻ വേണ്ടിയാണ്. ഈ വാചകത്തിന് സത്യത്തിൽ വലിയ അർത്ഥമുണ്ട്. കാരണം ഇങ്ങനെ ഒരു പത്തു ശതമാനം ഹിറ്റ്ലറുടെ കൈകളിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ദുരിതവും ദുരന്തവും ആണ് 1948 മുതൽ ലോകം അനുഭവിച്ചു വരുന്നത്.
സൂക്ഷ്മമായി നോക്കിയാൽ ജൂതന്മാരോടുള്ള അന്ധമായ വിരോധം, വെറുപ്പ് തുടങ്ങിയതൊന്നും ചരിത്രത്തിൽ ആദ്യം അനുഭവപ്പെട്ടത് ഹിറ്റ്‍ലർക്കല്ല. ഹിറ്റ്ലറുടെ കാലത്തിനു മുമ്പ് തന്നെ ജൂതന്മാർ വേട്ടയാടപ്പെടുന്നുണ്ടായിരുന്നു. ഇതിന്റെ കാരണം എന്താണ് എന്നത് ചരിത്രത്തിൽ വേറിട്ടു കണ്ടെത്തുക പ്രയാസമാണ്. ഏറ്റവും ഉറപ്പുള്ളതും മനസ്സിന് അംഗീകരിക്കാവുന്നതുമായ ന്യായം ഈ ജനതയുടെ തലയിൽ പണ്ടേ ദൈവം നിക്ഷേപിച്ച ശാപമായിരിക്കും എന്നതാണ്. ഈ ജനത ശപിക്കപ്പെട്ടതായും നിന്ദ്യത അവരിൽ ചാപ്പ കുത്തപ്പെട്ടതായും വിശുദ്ധ ഖുർആൻ പലയിടത്തും പറയുന്നുണ്ട്. പലപ്പോഴും മതപരമായ കാരണങ്ങളാൽ ആയിരുന്നു അവർ വേട്ടയാടപ്പെട്ടിരുന്നത്. നാം പറഞ്ഞു വരുന്ന കാലത്ത് അവരെ മതപരമായി വേട്ടയാടിയിരുന്നത് പ്രധാനമായും ക്രൈസ്തവരായിരുന്നു. അവരെ എതിർക്കുവാനും അടിച്ചമർത്തുവാനും അന്നത്തെ സാഹചര്യത്തിൽ അവിടെ പ്രധാനമായും ഉണ്ടായിരുന്നത് അവർ തന്നെയാണല്ലോ. അടിച്ചമർത്തപ്പെടേണ്ട ഒരു അപഭ്രംശമായിട്ടായിരുന്നു അന്നത്തെ ക്രിസ്ത്യാനികൾ യഹൂദവിശ്വാസത്തെ കണ്ടത്. അവരോട് പരസ്യമായി വെറുപ്പ് പ്രകടിപ്പിക്കുന്നത് ക്രൈസ്തവരുടെ ഒരു പതിവായിരുന്നു. അത് ഇപ്പോഴും ഉണ്ട് എന്ന് ജെറുസലേമിൽ നിന്ന് ആരോ ചിത്രീകരിച്ച ചില വീഡിയോകളിൽ കാണാം.



പക്ഷെ, പത്തൊമ്പതാം നൂറ്റാണ്ടായപ്പോഴേക്കും മതത്തിന്റെ സ്വാധീനശക്തി മൊത്തത്തിൽ കുറഞ്ഞുവന്നു. വിവേചനത്തിന്റെ ആധാരം മതത്തിൽ നിന്ന് വംശശുദ്ധിയിലേക്ക് മാറി. നമ്മുടേതുപോലെ അടിസ്ഥാനപരമായി വർണാശ്രമ വിശ്വാസം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ജർമനിയിൽ ജൂതന്മാർ തങ്ങളുടെ വംശമല്ല, മറ്റേതോ വംശമാണ് എന്ന പ്രചാരണത്തിന് ആക്കം കൂടി. ക്രിസ്തുമതം സ്വീകരിച്ച ജൂതരെപ്പോലും അവരുടെ വംശീയമായ വേരുകൾ വേട്ടയാടി. അവർ അവിടെയും അധഃകൃതരായി. ഇതൊരു ചരിത്രാനുഭവം ആയിരുന്നുവെങ്കിലും ഇതിനെ ഹിറ്റ്ലറുടെ ജൂതവിരോധത്തിന്റെ കാരണമായി ചരിത്രം പറയുന്നില്ല. അങ്ങനെ ആരു പറഞ്ഞാലും ചരിത്രത്തിന് അത് അംഗീകരിച്ചുതരാനും കഴിയില്ല. കാരണം ഹിറ്റ്ലറുടെ അച്ഛൻ ഒരു ജൂതനായിരുന്നു. ആ അർത്ഥത്തിൽ ഏറ്റവും കുറഞ്ഞത് ഹിറ്റ്ലറുടെ അസ്തിത്വത്തിന്റെ പകുതി ഭാഗം എങ്കിലും ജൂത വംശമായിരുന്നു. ഹിറ്റ്‍ലറുടെ മനസ്സിലേക്ക് യഹൂദവിരോധം കടന്നുവന്നത് എവിടെനിന്നാണ് എന്നത് വ്യക്തമല്ല. മെയ്ൻ കാംഫ് എന്ന ആത്മകഥയിൽ പറയുന്നതനുസരിച്ച് വിയന്നയിൽ ഒരു ചിത്രകാരനായി കഴിഞ്ഞു പോന്ന 1908 മുതൽ 1912 വരെയുള്ള കാലഘട്ടത്തിനിടയിൽ ഏതൊക്കെയോ സാഹചര്യങ്ങളോ സംഭവങ്ങളോ ചെലുത്തിയ സ്വാധീനത്തിന് വിധേയമായിട്ടാണ് ഹിറ്റ്ലറുടെ മനസ്സിൽ അങ്ങനൊരു വികാരം അങ്കുരിക്കുന്നത് എന്ന് കരുതാം. അന്നയാള്‍ വരച്ചിരുന്ന ഛായാചിത്രങ്ങളിൽ മിക്കതും വാങ്ങിച്ചിരുന്നത് ജൂതനായ സാമുവൽ മോർഗൻസ്റ്റെർൺ ആയിരുന്നു എങ്കിലും ജൂതന്മാരെ ഹിറ്റ്‍ലർക്ക് ഇഷ്ടമല്ലായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ ജൂതർ നടത്തിയ വിഷവാതകപ്രയോഗം മുതൽ, ഹിറ്റ്‍ലർക്ക് ഗുഹ്യരോഗം സമ്മാനിച്ച യഹൂദവേശ്യവരെ പല കാരണങ്ങളും ചരിത്രകാരന്മാർ അദ്ദേഹത്തിന്റെ അന്ധമായ യഹൂദവിരോധത്തിനായി നിരത്തുന്നുണ്ടെങ്കിലും അതിനെയൊന്നിനെയും സംശയാതീതമായി തെളിയിക്കുന്ന രേഖകൾ ഇല്ല. ഹിറ്റ്ലർ ജൂതരോട് ചെയ്തത് വെച്ച് നോക്കുമ്പോൾ അതൊരു കേവല രാഷ്ട്രീയ സാമൂഹ്യ എതിർപ്പിന്റെ പേരിൽ ഉണ്ടായതായിരുന്നില്ല എന്ന് കാണാം. അത് അതിനേക്കാളും ആഴത്തിൽ സ്വാധീനിച്ച ഏതോ തത്വങ്ങളുടെ പേരിലുള്ളതായിരിക്കാനാണ് സാധ്യത. അങ്ങനെ ചിന്തിക്കുന്ന ചരിത്രകാരന്മാർ എത്തിച്ചേരുന്നത് രണ്ടുപേരിൽ ആണ്. ആദ്യത്തേത്, ജർമൻ ദേശീയതാവാദിയായ ജോർജ് റിട്ടർ വോൺ ഷോണറർ ആയിരുന്നു. ഓസ്ട്രിയയുടെ ജർമൻ ഭൂരിപക്ഷ പ്രവിശ്യകൾ ജർമൻ സാമ്രാജ്യത്തോട് ചേർക്കപ്പെടണം എന്ന വാദമുഖം നിരത്തിയ ആളാണ് ഷോണറർ. ജൂതർക്ക് ഒരിക്കലും പൂർണമായ അർത്ഥത്തിൽ ജർമൻ പൗരന്മാരായിരിക്കാൻ കഴിയില്ല എന്നും അയാള്‍ കരുതി. രണ്ടാമത്തെയാൾ വിയന്നയുടെ മേയറായിരുന്ന കാൽ ള്യൂഗർ ആയിരുന്നു. ആന്റി സെമിറ്റിസത്തിന്റെ പ്രാഥമികപാഠങ്ങൾ ഹിറ്റ്‍ലർ അഭ്യസിക്കുന്നത് ആ ദർശനങ്ങളിൽ നിന്നാണ്. യഹൂദവിരോധം സാമൂഹ്യപുരോഗതിക്ക് എന്നതായിരുന്നു അയാളുടെ ലൈൻ. ഇത്തരത്തിൽ താത്വികമായ ഒരു വിരോധം ഹിറ്റ്ലർക്കു പോലും ഉണ്ടാകണമെങ്കിൽ ഈ ജനതയുടെ കയ്യിലിരിപ്പ് എത്ര ഗുരുതരമായിരിക്കും എന്ന ചിന്ത പങ്കുവെക്കുവാൻ വേണ്ടിയാണ് പുതിയ ചിന്ത തുടങ്ങാൻ ഹിറ്റ്ലറെ കൂട്ടുപിടിച്ചത്.



ഗാസയിൽ വീണ്ടും ഇസ്‌റാഈലിന്റെ സീൽക്കാരം മുഴങ്ങുമ്പോൾ അതിന്റെ കാര്യകാരണങ്ങളെ വേർതിരിക്കുവാൻ കൂട്ടത്തിൽ ഏറ്റവും കുറുക്കൻ സ്വഭാവമുള്ള കക്ഷിയെ പരിചയപ്പെടേണ്ടതുണ്ട്. ഇപ്രാവശ്യം ഹമാസാണ് തുടങ്ങിവച്ചത് എന്ന് പറയാം. സാങ്കേതികമായി അത് ശരി തന്നെയാണ്. പക്ഷേ ആദ്യത്തെ മിസൈൽ എവിടെ നിന്ന് എവിടേക്ക് തൊടുത്തു എന്നതിന്റെ ഉത്തരം മാത്രമേ അത് ആകുന്നുള്ളൂ. വംശീയതയിൽ പടുത്തുയത്തിയ ജൂതരാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ആക്രമണത്തിന് കാരണങ്ങൾ ആവശ്യമില്ല എന്നത് മറ്റൊരു വലിയ ശരി. ചരിത്രം സാക്ഷ്യപ്പെടുത്തുന്നത് അതാണ്.
ഇസ്‌റാഈൽ രൂപീകരണത്തിന് പിന്നിൽ പ്രവർത്തിച്ച നാസികളടക്കമുള്ള പല ശക്തികളുടേതിനും സമാനമായിത്തന്നെ വംശീയ ഉന്മൂലനവും വർണ വിവേചനവുമാണ് ആ രാജ്യത്തെ ഇന്നും നിലനിർത്തുന്നത്. ഇന്നും അത്തരം താൽപര്യങ്ങളുടെയും പിന്തുണയുടെയും കരുത്തിലാണ് കയ്യും കണക്കുമില്ലാത്ത ക്രൂരതക്ക് ഇസ്‌റാഈൽ മുതിരുന്നത്. ‘ഭാഗികമായ ജൂതരാഷ്ട്രം ഒരവസാനമല്ല. രാജ്യത്തിന്റെ പരിസര പ്രദേശങ്ങളിലേക്ക് കുടിയേറിപ്പാർക്കുന്നതിൽ നിന്ന് നമ്മെ തടയാൻ ആർക്കും സാധ്യമല്ല’- 1936 ഒക്ടോബർ 13ന് നടന്ന സയണിസ്റ്റ് യോഗത്തിൽ ബെൻഗൂറിയൻ പറഞ്ഞതാണിത്. അഥവാ അവരുടെ മുമ്പിൽ ആര് എന്ത് വര വരച്ചാലും അതൊന്നും അവർ മാനിക്കില്ല എന്നർത്ഥം ഈ വികാരം ചോരയിൽ അലിഞ്ഞ ജൂതന്മാരുടെ ഈ സയണിസ്റ്റ് കുടിയേറ്റം തന്നെയാണ് മിക്കപ്പോഴും പരിശുദ്ധ ഖുദ്‌സും പരിസരവും പ്രക്ഷുബ്ധമാക്കാറുള്ളത്. ഇപ്പോഴും അടിസ്ഥാന വിഷയം അതുതന്നെയാണ്. വിഷയത്തെ ഹമാസ് എന്ന തീവ്രവാദി ഗ്രൂപ്പ് കാണിക്കുന്ന അവിവേകം മാത്രമായി ചാപ്പയടിച്ച് പ്രധാന ചർച്ചയിൽ നിന്ന് പുറംതിരിഞ്ഞു നിൽക്കാൻ ശ്രമിക്കുന്ന അന്താരാഷ്ട്ര കൗശലം ഇനി ഏറ്റവും കുറഞ്ഞത് അറബ് ഇസ്ലാമിക ലോകത്തെങ്കിലും ചിലവാകില്ല എന്ന് അവർക്ക് വേണ്ടി വാദിക്കുന്നവർ മനസ്സിലാക്കേണ്ടതുണ്ട്. കാലങ്ങളായി തുടർന്നുവന്ന അധിനിവേശം ഫലസ്തീൻ എന്ന രാജ്യത്തെ ഭൂപടത്തിൽ നിന്ന് ഏകദേശം നീക്കം ചെയ്തിരിക്കുന്നു.



ഇസ്രയേലി രാഷ്ട്രത്തിന്റെ സ്ഥാപകനും പ്രഥമ പ്രധാനമന്ത്രിയുമായ ഡേവിഡ് ബെന്‍ഗൂറിയന്റെ മേൽപ്പറഞ്ഞ വാക്കുകൾ തന്നെയാണ് നമ്മുടെ ഈ ചർച്ചയുടെയും പലസ്തീൻ വിഷയത്തിന്റെയും യഥാർത്ഥ ആണിക്കല്ല്. കേവലം ഒരു വീടോ ഒരു വീടിന്റെ മതിലോ പലസ്തീൻ അതിർത്തി പ്രദേശത്തിന്റെ ഉള്ളിലേക്ക് കടന്നുപോയി എന്ന ധ്വനിയിൽ ഈ വിഷയത്തെ ചുരുക്കി കെട്ടാൻ ചിലർ ശ്രമിക്കാറുണ്ട്. അത് ശരിയല്ല. ഗാസയിലോ വെസ്റ്റ് ബാങ്കിലോ ഏതാനും വീടുകളുടെയോ കുടിയിടങ്ങളുടെയോ പ്രശ്നമല്ല ഇത്. ഇത് അറബ് മണ്ണിൽ വിശാലമായ ഒരു അറബ് രാജ്യത്തിന്റെ സ്ഥാപനത്തിനുള്ള ഗൂഢ പദ്ധതിയാണ്. മക്കയും മദീനയും അടങ്ങുന്ന വിശാല അറബ് ദേശമാണ് അവരുടെ ആത്യന്തിക ലക്ഷ്യം. മുൻ ഇസ്‌റാഈൽ പ്രസിഡന്റ് മോശെ ഷാരറ്റിൻ തന്റെ ഡയറിയിൽ കുറിച്ചിട്ടത് ഇപ്രകാരമാണ്: ‘ഇസ്‌റാഈലിന് അറബ് രാഷ്ട്രങ്ങളിൽ നിന്ന് യാതൊരു വെല്ലുവിളിയുമില്ല. എന്നാൽ അറബ് രാഷ്ട്രങ്ങളെ സൈനിക സംഘട്ടനത്തിന് നിർബന്ധിതമാക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് നമ്മൾ. ഇതിലൂടെ അറബ് രാഷ്ട്രങ്ങളുടെ ശിഥിലീകരണമാണ് ഉദ്ദേശ്യം’. താരതമ്യേന ശക്തി കുറഞ്ഞ, ബലിഷ്ഠമായ രാഷ്ട്ര ഘടകങ്ങൾ ഒന്നുമില്ലാത്ത പലസ്തീൻ അല്ല അവരുടെ ലക്ഷ്യം എന്ന് ചുരുക്കം. അത് അവരുടെ മുമ്പിലുള്ള ഒരു ചെറിയ ശല്യം മാത്രമാണ്. അവരുടെ യഥാർത്ഥ ഉദ്ദേശം പലസ്തീനിലെ മുസ്ലിംകളെ സഹായിക്കുവാനും പിന്തുണക്കുവാനും സാഹചര്യങ്ങൾ കൊണ്ട് സമീപത്തുള്ള അറബി-ഇസ്ലാമിക രാഷ്ട്രങ്ങളെ പ്രചോദിപ്പിക്കുകയും അങ്ങനെ അവയെ ആക്രമിക്കാനുള്ള ഒരു ന്യായം കണ്ടെത്തുകയും ആണ്. അഥവാ പലസ്തീനു നേരെ ആക്രമണങ്ങൾ പരമാവധി കടുപ്പിക്കുമ്പോൾ മുസ്ലിംകൾ എന്ന നിലക്ക് സൗദിയും യുഎഇയും ഇറാനും ഇറാക്കും സിറിയയും ഈജിപ്തും എല്ലാം വിഷയത്തിൽ അവർക്ക് അനുകൂലമായി ഇടപെടും. അതോടെ തങ്ങളുടെ അന്താരാഷ്ട്ര പിന്തുണകൾ ഉപയോഗപ്പെടുത്തി ആ അറബ് രാജ്യങ്ങൾക്കെതിരെ നേരിട്ട് യുദ്ധം ചെയ്യാനോ ഏറ്റവും കുറഞ്ഞത് ഒരു സഖ്യസേന രൂപീകരിക്കാനോ കഴിയും, കഴിയണം എന്ന് അവർ കണക്കുകൂട്ടുന്നു. അതിനുവേണ്ടിയുള്ളതാണ് ഈ നീക്കങ്ങളെല്ലാം. ആയതിനാൽ പ്രശ്നങ്ങളെ വെറും ഹമാസിലേക്കോ ഫതഹിലേക്കോ ചുരുക്കി കെട്ടുന്നതും ചുരുക്കി കെട്ടാൻ ശ്രമിക്കുന്നതിനെ ന്യായീകരിക്കുന്നതും നീതിയല്ല.



ചില ജൂതന്മാർ തട്ടി വിടാറുണ്ട് അല്ലെങ്കിൽ അവർക്കുവേണ്ടി അവരെ അല്ലാത്ത ചിലർ പറയാറുണ്ട് ജൂത രാജ്യം എന്നത് തങ്ങളുടെ മതപരമായ ബാധ്യതയും ദൈവത്താൽ വാഗ്ദാനം ചെയ്യപ്പെട്ട ഭൂമിയും ആണ് എന്ന്. അത് കള്ളമാണ് എന്നത് ഇസ്രായേൽ രാജ്യത്തിന്റെ സ്ഥാപകൻ ഡേവിഡ് ബെന്‍ഗൂറിയന്റെ വാക്കുകളിൽ നിന്ന് വ്യക്തമായല്ലോ. പിറന്ന മണ്ണിനുവേണ്ടി അല്ലെങ്കിൽ അവകാശപ്പെട്ട മണ്ണിനുവേണ്ടി പോരാടുക എന്നത് മുസ്ലിംകൾക്കും പലസ്തീനികൾക്കും എല്ലാം ജിഹാദ് ആണ്. ആത്മീയ അംശമുള്ള പോരാട്ടമാണ് ജിഹാദ്. അത്തരത്തിലുള്ള ഒരു ജിഹാദിലാണ് ജൂതന്മാർ ഏർപ്പെടുന്നത് എന്നു കരുതാൻ യാതൊരു ന്യായവും ഇല്ല. നേരത്തെ പറഞ്ഞ സയണിസ്റ്റ് തന്നെ പറഞ്ഞിട്ടുള്ളത് നമ്മുടേത് കൊള്ളയും കള്ളത്തരവും ആണ് എന്നാണ്. കാരണം അയാൾ തുടർന്നു പറഞ്ഞത് ജൂതന്മാരില്‍ അധികവും കൊള്ളക്കാരാണന്നാണ്. ഇത്രമാത്രം പറഞ്ഞാൽ അതിൽ നിന്ന് തങ്ങളുടെ പദ്ധതി കൊള്ളയാണ് എന്നത് വ്യക്തമാണല്ലോ. മാത്രമല്ല, അതു പുലരുന്ന സംഭവങ്ങളാണ് തുടർന്നുണ്ടായത്. ഈ വെളിപ്പെടുത്തല്‍ നടത്തിയത് 1948-ല്‍ ഇസ്രയേല്‍ നിലവില്‍ വന്ന് കേവലം രണ്ടു മാസം കഴിഞ്ഞപ്പോഴാണ്. തുടർന്ന് ആറു മാസം അറബികളുമായി അവർ യുദ്ധത്തിൽ ആയിരുന്നു. അതിൽ നാനൂറിലേറെ ഫലസ്ത്വീന്‍ ഗ്രാമങ്ങളാണ് സയണിസ്റ്റ് സൈന്യവും മിലീഷ്യകളും നാമാവശേഷമാക്കിയത്. അതിനു മുമ്പു തന്നെ അറബികളുടെ വീടുകളും സ്വത്തുക്കളും അവര്‍ കൊള്ളയടിച്ചിരുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു. വീടുകള്‍ ഉപേക്ഷിച്ചു പലായനത്തിന് നിര്‍ബന്ധിതരായവര്‍ക്ക് തിരിച്ചുവരവിന് അവസരം നിഷേധിക്കുന്ന തരത്തിലായിരുന്നു ഈ കൊള്ളയടി. ഇന്നും ലബനാനിലെ ഐനുല്‍ ഹില്‍വ, ശാത്തില, നഹര്‍ അല്‍ ബാരിദ് തുടങ്ങിയ ക്യാമ്പുകളില്‍ അഭയാര്‍ഥികളായി കഴിയുന്ന ഫലസ്ത്വീനികളില്‍ ചിലരുടെയെങ്കിലും പക്കല്‍ ഇസ്രയേല്‍ അധീനപ്പെടുത്തിയ തങ്ങളുടെ വീടുകളുടെ താക്കോലുകളുണ്ട് എന്നത് ഇതിലേക്ക് ചേർത്ത് വായിക്കാം. ആ വീടുകളൊക്കെ ഇസ്രയേല്‍ കുടിയേറ്റക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയെങ്കിലും എന്നെങ്കിലും ജന്മനാട്ടില്‍ തിരിച്ചെത്താമെന്ന സ്വപ്‌നവുമായി കഴിയുകയാണവര്‍. തങ്ങള്‍ക്ക് അതിന് കഴിയില്ലെങ്കിലും പേരമക്കള്‍ക്ക് അതിന് ഭാഗ്യമുണ്ടാകുമെന്ന് ഈ വൃദ്ധന്മാര്‍ സ്വപ്‌നം കാണുന്നു.



ഇതെല്ലാം ന്യായീകരിക്കുന്നത് ഫലസ്ത്വീൻ ജനതയുടെ ഏതു പോരാട്ടവും അവരുടെ മാത്രമല്ല, മുസ്ലിം ലോകത്തിന്റെയും അറബി ലോകത്തിന്റെയും മണ്ണ് സംരക്ഷിക്കാനുള്ള അഭിമാന പോരാട്ടം ആണ് എന്നതാണ്. ഇതു പക്ഷേ വേണ്ടവിധം മനസ്സിലാക്കുന്നതിൽ വലിയ വീഴ്ച ഇസ്ലാമിക - അറബ് ലോകത്ത് തുടക്കത്തിലേ ഉണ്ടായി. മുളയിലെ നുള്ളിയിരുന്നുവെങ്കിൽ ഇത്ര തന്നെ ഈ ഹുങ്ക് ശക്തിപ്പെടുമായിരുന്നില്ല. യഥാർഥത്തിൽ, ഇസ്‌ലാം വിരുദ്ധ ശക്തികളുടെ വലിയ ഗൂഢാലോചനയുടെ പരിണിത ഫലമാണ് ഇസ്‌റാഈൽ എന്ന രാജ്യം. ഓട്ടോമൻ തുർക്കിയുടെ ഹൃദയഭാഗത്ത് ഒരു സയണിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുക വഴി ഖിലാഫത്തിന്റെ അടിവേരിളക്കാനാണ് ബ്രിട്ടന്റെ നേതൃത്വത്തിൽ രഹസ്യ നീക്കം നടത്തിയത്. ലോകമാസകലം ചിതറി കിടക്കുകയായിരുന്ന ജൂതരെ ഒരു നാട് ഉണ്ടാക്കിക്കൊടുത്ത് കുടിയിരുത്തുകയായിരുന്നു ബ്രിട്ടന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര മേലാളന്മാർ. അറബികളെ നിരന്തരമായ അസ്വസ്ഥതയുടെ നിഴലിൽ നിർത്തുക അവരുടെ സ്വാധ്യം നഷ്ടപ്പെടുത്തുക അവർ ഏകീകരിക്കുന്നതിന് ഫലപ്രദമായി തടയുക തുടങ്ങിയ ദീർഘവീക്ഷണങ്ങൾ ആയിരുന്നു അന്ന് ബ്രിട്ടന്റേത് ഇക്കാര്യത്തിൽ ഉണ്ടായതിനെല്ലാം നേതൃത്വം നൽകിയത് ബ്രിട്ടൻ തന്നെയായിരുന്നു. സ്വലാഹുദ്ദീൻ അയ്യൂബി(റ)യെ പോലെ ഒരു അസാമാന്യ ഇസ്ലാമിക പോരാളി വിമോചിപ്പിച്ചെടുത്ത ദേശം തന്നെ ജൂതരുടെ പുനരധിവാസത്തിന് വേണ്ടി തിരഞ്ഞെടുത്തതിൽ ഉള്ളടങ്ങിയിട്ടുണ്ട് ഈ രഹസ്യങ്ങൾ എല്ലാം.. അതിനുവേണ്ടിയാണ് തിയോർഫൽ ഹെർസൽ എന്ന ജൂതനേതാവിനെ മുമ്പിൽ പ്രതിഷ്ഠിച്ചത്. സയണിസ്റ്റ് നേതാവായ തിയോഡൽ ഹെർസൽ മതകാര്യങ്ങളിൽ താൽപര്യമില്ലാത്ത ഒരു നിരീശ്വരവാദിയായിരുന്നു. എന്നിട്ടും ഒരു മതരാഷ്ട്ര രൂപീകരണത്തിന് ആശയ സംഹിതകൾ തട്ടിക്കൂട്ടിയെടുക്കാൻ ഹെർസലിനെ പ്രേരിപ്പിച്ചത് അയാളുടെ ഉളളിലെ മുസ്‌ലിം വിരുദ്ധതയാണ്. മുസ്ലിം വിരുദ്ധത ഉളളിലുള്ള ഒരാൾക്ക് മാത്രം നേതൃത്വം നൽകാൻ കഴിയുന്നതായിരുന്നു തങ്ങളുടെ കൂടെ പദ്ധതികൾ. അല്ലാതെ ബ്രിട്ടൻ ബ്രിട്ടൻ പാവപ്പെട്ട ഒരു ജനതയോട് കാണിച്ച കാരുണ്യമൊന്നുമായിരുന്നില്ല ഇത്. അങ്ങനെ ഒരു കാരുണ്യം ശരിക്കും അവരുടെ ഉള്ളിൽ ഉണ്ടായിരുന്നു എങ്കിൽ ജർമനിയിൽ ഹിറ്റ്‌ലർ ജൂതന്മാരെ കൂട്ടക്കുരുതി ചെയ്യുമ്പോൾ ഈ കാവൽക്കാർ എവിടെയായിരുന്നു? എന്താണവർ പീഡിത ജൂതർക്കു വേണ്ടി ചെയ്തത്? ഈ ചോദ്യങ്ങൾ ഓരോന്നും പ്രസക്തമാണ്.



ജൂതരെ അന്യായമായി അറബ് മണ്ണിൽ കുടിയിരുത്തിയ ബാൽഫർ പ്രഖ്യാപനത്തിന് മുമ്പ് ജൂതർക്ക് അമേരിക്കയിലോ ബ്രിട്ടണിലോ ഫ്രാൻസിലോ എല്ലാം രാഷ്ട്രീയ അഭയം ലഭിക്കുമായിരുന്നു. അവിടങ്ങളിൽ അവിടത്തെ ജനതയിൽ അലിഞ്ഞുചേർന്ന് അവർക്ക് ജീവിക്കാവുന്നതും ആയിരുന്നു പക്ഷേ അവർ അത് ചെയ്തില്ല എന്ന് മാത്രമല്ല പലസ്തീനിന്റെ മണ്ണിൽ തങ്ങളുടെ കൊടി നാട്ടുവാൻ ഉദ്യമിക്കുകയും ചെയ്തു. ഇത്തരം ലക്ഷ്യങ്ങൾ ഒന്നുമില്ലാത്ത ആയിരക്കണക്കിന് ജൂതൻമാർ മേൽ പറഞ്ഞ രാജ്യങ്ങളിലേക്ക് പോകുകയും അവിടെ ജീവിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ, ഗൂഢോദ്ദേശക്കാർ മറ്റൊരു വഴിക്കാണ് ചിന്തിച്ചത്. ജൂതന്മാർക്ക് അഭയം നൽകാൻ സന്നദ്ധത അറിയിച്ച അമേരിക്കയെയും പശ്ചിമ യൂറോപ്യൻ രാജ്യങ്ങളെയും തിരസ്‌കരിക്കുകയായിരുന്നു സയണിസ്റ്റുകൾ ചെയ്തത്. 1938 ഗ്രേറ്റ് ബ്രിട്ടനിൽ നടന്ന ലേബർ സയണിസ്റ്റ് പാർട്ടിയുടെ യോഗത്തിൽ ബെൻഗൂറിയൻ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു: ‘ജർമനിയിലെ മുഴുവൻ കുഞ്ഞുങ്ങളെയും ഇംഗ്ലണ്ടിൽ കൊണ്ടുവന്നു രക്ഷപ്പെടുത്തുക, അല്ലെങ്കിൽ പകുതി പേരെ ഫലസ്തീനിൽ കൊണ്ടുവരിക എന്നീ രണ്ടു മാർഗങ്ങളാണുള്ളതെങ്കിൽ ഞാൻ സ്വീകരിക്കുക രണ്ടാമത്തേതാണ്.’ ജൂതരുടെ കേവല സംരക്ഷണം മാത്രമായിരുന്നില്ല സയണിസ്റ്റ് ഉന്നമെന്നതാണ് ഇത് അടിവരയിടുന്നത്. അവരുടെ ലക്ഷ്യം വിശാല അറബ് പ്രദേശങ്ങൾ കൈവശപ്പെടുത്തുക തന്നെയായിരുന്നു. അതിനവർ ഹോളോകാസ്റ്റിനെ തങ്ങൾക്കനുകൂലമായ സഹാനുഭൂതി രാഷ്ട്രീയമാക്കുകയായിരുന്നു. ഒരു ഭാഗത്ത് ഹിറ്റ്‌ലർ ജൂതരെ കൊന്നൊടുക്കുമ്പോൾ കൊലയാളികൾ തന്നെ സയണിസത്തെ പ്രകീർത്തിക്കുകയായിരുന്നു. 1934ൽ ഗീബൽസ് സയണിസത്തെ പ്രകീർത്തിച്ചുകൊണ്ട് ലേഖനമെഴുതിയിരുന്നു. മാത്രമല്ല, ഒരു വശത്ത് നാസി ചിഹ്നമായ സ്വസ്തികയും മറുഭാഗത്ത് ദാവീദിന്റെ നക്ഷത്രമെന്ന സയണിസ്റ്റ് മുദ്രയും ആലേഖനം ചെയ്ത മെഡലുണ്ടാക്കാൻ ഗീബൽസ് നിർദേശിച്ചിരുന്നു. ഇതൊക്കെകൊണ്ടു തന്നെ അനേകം ജൂത റബ്ബിമാർ ഇസ്‌റാഈൽ രാഷ്ട്രത്തെ നഖശിഖാന്തം എതിർക്കുന്നുണ്ട്. ഇപ്പോൾ ഉയർന്നുവരുന്ന പ്രതിഷേധങ്ങളിൽ പലയിടങ്ങളിലും റബ്ബിമാർ തന്നെ ഇസ്‌റാഈൽ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുന്നതും ഇക്കാരണത്താലാണ്. ഇത് പുതിയ ജൂത കഥയാണ് എന്നാൽ പഴയ ജൂത രാജ്യം സ്ഥാപിക്കുന്നത് 1800 വർഷങ്ങൾക്ക് മുമ്പാണ്. ക്രിസ്തുവർഷം 70ൽ റോമൻ ചക്രവർത്തി ടൈറ്റസ് അവരുടെ രാജ്യം പിടിച്ചടക്കി കണ്ണിൽ കണ്ട ജൂതന്മാരെ മുഴുവൻ കൊന്നൊടുക്കി എന്നുമാണ് ചരിത്രം. പിന്നീട് ടെെറ്റസ് ജറുസലേമിലെ അവരുടെ പുണ്യഗേഹം തച്ചുതകർത്തു. അതിൽ അവശേഷിച്ച മതിലാണ് ‘വിലാപ മതിൽ’. ഇപ്പോഴും അതിന്റെ മുമ്പിൽ നിന്ന് ജൂതൻമാർ കണ്ണീർ വാർക്കുന്നതു കാണാം.



അന്നത്തെ കഥയിലും മുസ്ലിംകൾക്കും അറബികൾക്കും എതിരെ പ്രകോപിതരാകുവാൻ യാതൊരു ന്യായവുമില്ല എന്നാണ് പറഞ്ഞുവരുന്നത്. അങ്ങനെ ഒന്ന് ഉണ്ടാകണമെങ്കിൽ വേണ്ടത് ക്രൈസ്തവരോടാണ്. അഥവാ അവരെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ച ബ്രിട്ടന്റെ പ്രിയപ്പെട്ട മതക്കാരോട്. മുസ്ലിംകൾ പക്ഷെ, എന്നും മർദിതർക്ക് സാന്ത്വനമേകുന്ന നിലപാടാണ് സ്വീകരിച്ചത്. യൂറോപ്പിൽ ആന്റിസെമിറ്റിസം കൊടുമ്പിരികൊള്ളുന്ന സമയത്ത് ജൂതർക്ക് സകല പിന്തുണയും നൽകിയത് മുസ്‌ലിം സ്‌പെയിനിലെ ഉമവിയ്യ ഭരണാധികാരികളായിരുന്നു. മാത്രമല്ല, തന്റെ ഭരണ മേഖലയിൽ പല നിർണായക സ്ഥാനങ്ങളും ജൂതർക്ക് ഖലീഫ നൽകുകയുണ്ടായി. ജൂതന്മാരുടെ സുവർണ കാലമായിരുന്നു അതെന്ന് പല റബ്ബിമാരും എടുത്തുപറഞ്ഞിട്ടുണ്ട്. ഇസബെല്ല-ഫെർഡിനാർഡ് ദമ്പതിമാരുടെ കടന്നുകയറ്റമാണ് ജൂതരുടെ ജീവിതത്തെ തകിടം മറിച്ചത്. 1215ലെ നാലാം ലാറ്ററൻ കൗൺസിൽ (ക്രിസ്ത്യൻ മതസമ്മേളനം) ജൂതന്മാർ പ്രത്യേക അടയാളം ധരിക്കണമെന്ന് നിഷ്‌കർഷിക്കുക പോലുമുണ്ടായി. അങ്ങനെ അടിമുടി ജൂതവിരുദ്ധതയാണ് യൂറോപ്യൻ ചരിത്രം. എന്നിട്ടും തങ്ങളുടെ അക്രമികളെ എതിർക്കുന്നതിന് പകരം മുസ്‌ലിം പ്രദേശങ്ങളെ കാർന്നുതിന്നുന്നത് ഈ യൂറോപ്യൻ നിർമിത സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ കുടിലത മാത്രമാണ്.



1948ൽ ഇസ്‌റാഈൽ രൂപീകരിക്കുമ്പോൾ ചെറിയ പ്രദേശങ്ങളിൽ മാത്രമാണ് ജൂതർക്ക് സ്വാധീനമുണ്ടായിരുന്നതെങ്കിൽ 1967ലെ അറബ്-ഇസ്‌റാഈൽ യുദ്ധത്തിലും നിരന്തരമായ അധിനിവേശത്തിലൂടെയുമാണ് ഇന്നു കാണുന്ന വിശാല ഇസ്‌റാഈൽ രാജ്യം ഉണ്ടായിത്തീർന്നത്. സിറിയയുടെ ജൂലാൻ കുന്നുകളും ഈജിപ്തിന്റെയും ജോർദാന്റെയും നിരവധി പ്രദേശങ്ങളും ഇസ്‌റാഈൽ കയ്യടക്കിയിട്ടുണ്ട്. ആറ് ദിന യുദ്ധത്തിൽ അന്ന് ഈജിപ്തിന്റെ സീനായ് മേഖല പിടിച്ചടക്കിയെങ്കിലും 1982ൽ ഇസ്‌റാഈൽ-ഈജിപ്ത് സൗഹൃദ കരാറിനെത്തുടർന്ന് വിട്ടുകൊടുക്കുകയായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിൽ ആറാം ദിവസം യുദ്ധം അവസാനിക്കുമ്പോൾ പോരാട്ടം തുടങ്ങുന്നതിനു മുൻപുണ്ടായിരുന്നതിന്റെ മൂന്നിരട്ടി ഭൂമി ഇസ്രായേലിന് സ്വന്തമായി. അറബ് സംയുക്ത സൈന്യത്തിന് 20000 സൈനികരെ നഷ്ടപ്പെട്ടപ്പോൾ ഇസ്രായേലിന്റെ നഷ്ടം 2000 മാത്രമായിരുന്നു. എണ്ണൂറോളം വിമാനങ്ങൾ സംയുക്ത സേനക്ക് നഷ്ടപ്പെട്ടപ്പോൾ ഇസ്രായേലിനു നഷ്ടപ്പെട്ടത് 20 വിമാനങ്ങൾ മാത്രം. ഏതാനും വർഷങ്ങൾക്ക് ശേഷം വീണ്ടും അതിസാഹസത്തിനു മുതിർന്ന ഈജിപ്റ്റ്‌ ഒരിക്കൽ കൂടി ജൂതരാഷ്ട്രത്തിന്റെ പോരാട്ടവീര്യത്തിനു മുൻപിൽ തോറ്റു തുന്നം പാടി-യോം കിപ്പുർ യുദ്ധത്തിൽ.
ഇസ്രായേലിന്റെ അസ്ഥിത്വം അംഗീകരിക്കാതെ തങ്ങൾക്ക് നിലനില്‍പ്പില്ല എന്ന് മനസ്സിലാക്കിയ ഈജിപ്റ്റും ജോർദാനും പിന്നീട് ജൂതരാഷ്ട്രവുമായി സന്ധി ചെയ്തു. പിടിച്ചെടുത്ത സിനായ് മരുഭൂമി ഈജിപ്റ്റിനും ജോർദാൻ നദിയുടെ കിഴക്കൻ തീരങ്ങളും ഇസ്രയേൽ വിട്ടുകൊടുത്തു. അന്നത്തെ യുദ്ധ നായകനായിരുന്ന ഇസഹാക്ക് റബീൻ പിന്നീട് ഇസ്രയേൽ പ്രധാനമന്ത്രിയായി. ഓസ്ലോയിൽ വച്ച് യാസർ അരഫാത്തുമായി സമാധാന കരാറിൽ ഒപ്പ് വെച്ച് തുടർന്ന് സമാധാനത്തിനുള്ള നോബൽ സമ്മാനം വരെ അദ്ദേഹത്തെ തേടിയെത്തിയത് ചരിത്രത്തിന്റെ മറ്റൊരു നിയോഗം. പലസ്തീനികളുമായി സന്ധിചെയ്യാൻ ഒരുമ്പെട്ട റബീൻ ഒരു ജൂത തീവ്രവാദിയുടെ തന്നെ തോക്കിനിരയായത് വിധിയുടെ ക്രൂരമായ മറ്റൊരു തമാശ. ഇങ്ങനെയൊക്കെ നിരന്തരം തങ്ങളുടെ അതിരുകൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ് ജൂതായിസം. അതിനാൽ അവർക്കെതിരെയുള്ള എല്ലാ നീക്കവും ന്യായമാണ്.



o




0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso