Thoughts & Arts
Image

കുട്ടികളെ കൊല്ലുന്ന കാട്ടാളൻമാർ

26-10-2023

Web Design

15 Comments

വെളളിത്തെളിച്ചം
ടി എച്ച് ദാരിമി




ഗസ്സ മുനമ്പിൽ വെടിയൊച്ചകളെ മറച്ചുപിടിക്കുകയുണ് കുട്ടികളുടെ ആർത്തനാദങ്ങൾ. കൊല്ലപെട്ടവരുടെ കണക്കുകളിലും അവരാണ് മുന്നേറുന്നത്. യുദ്ധത്തിലും യുദ്ധത്തിലേക്ക് നയിച്ച രാഷ്ട്രീയത്തിലും ഒരു പങ്കുമില്ലാത്ത ഈ കുരുന്നു ജീവനുകളെ കവരുന്നത് വഴി പിഴച്ചുവന്ന വെടിക്കോപ്പുകളാണ് എന്നാണ് എല്ലാവരും ആദ്യം കരുതിയിരുന്നത്. കൂട്ടക്കുരുതിക്ക് കോപ്പുകൂട്ടുമ്പോൾ ഇരകളെ പ്രായവും ലിംഗവും നോക്കി തരം തിരിക്കണമെന്ന് പറഞ്ഞിട്ടും കാര്യമില്ല. നവയുദ്ധക്കളങ്ങളിൽ ധർമ്മത്തിനല്ല കർമ്മത്തിനാണ് വില. ഏതു ഭജ്ഞിക്കപ്പെട്ടാലും സ്വന്തം ഉദ്യമം നേടണം, അത്ര തന്നെ. പക്ഷെ, സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ പലസ്തീനിലെ കുട്ടികൾ ഇത്രയേറെ നിറഞ്ഞപ്പോൾ അവിടേക്ക് ഇറങ്ങിച്ചെല്ലാതിരിക്കുവാൻ മനുഷ്യന്റെ ഹൃദയം പേറുന്നവന്ന് കഴിയില്ല. ആ കുട്ടികൾ മുതിർന്നവർക്ക് തങ്ങളുടെ പേരെഴുതി വെക്കാൻ കൈത്തണ്ടകൾ നീട്ടിക്കൊടുക്കുന്നതു കണ്ടു. അത് യുദ്ധക്കളിക്കിടെയുള്ള ഒരു എഴുത്തുകളിയല്ല. ചിന്തിക്കിടക്കുന്ന അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു പക്ഷെ ബാക്കി കിട്ടുക ചോരയിൽ കുഴച്ച മണ്ണിൽ പുതഞ്ഞ ഒരു കൈ ആയിരിക്കാം. ആ കൈയിനെയോ കൈയടക്കം ബാക്കിക്കിട്ടിയ ഇളം മാംസക്കഷ്ണങ്ങളെയോ ശഹീദ് - രക്തസാക്ഷി എന്നു വിളിച്ച് അഭിമാനത്തോടെ കൈ തുടക്കുവാനാനാണ്. ഗാസയിലെ പലസ്തീനിയൻ ബ്രിട്ടീഷുകാരി ജന എന്ന കൊച്ചു പെൺകുട്ടിയുമായി ഏതോ പ്രാദേശിക പത്രപ്രവർത്തക നടത്തുന്ന അഭിമുഖവും കേട്ടു. നിഷ്കളങ്കമായ അവളുടെ കുഞ്ഞു വാക്കുകളെ പോലും അവൾ ഭയക്കുന്നതായി തോന്നും അൽപ്പം കുഴിഞ്ഞ, ഭീതി തുളുമ്പി നിൽക്കുന്ന ആ കൊച്ചു കണ്ണുകൾ കാണുമ്പോൾ. രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ ബോംബുകൾ വീടുകളിൽ വന്നു പതിക്കുന്നതും വിറച്ചുവിറച്ച് വീട് നിലം പതിക്കുന്നത്യം അവതരിപ്പിച്ച് അവൾക്കാകെ ചെയ്യാനുള്ളത് അവൾ ചെയ്തു നിറുത്തുകയാണ്; കുട്ടികൾക്കു നേരെ അങ്ങനെ ചെയ്യാൻ ആർക്കും ഒരു ന്യായവുമില്ല എന്ന് പറഞ്ഞ്. ഇനിയെന്തെങ്കിലും പറയാൻ ജന മോൾ ഉണ്ടാകുമോ എന്നറിയില്ല.



കണക്കുകൾ പറയുന്നത് ഗസ്സയിലെ 22 ലക്ഷം വരുന്ന ജനസംഖ്യയില്‍ 47 ശതമാനം കുട്ടികളാണ് എന്നാണ്. ഇതില്‍ അഞ്ചില്‍ നാല് പേരും കടുത്ത വിഷാദമനുഭവിക്കുന്നുണ്ട്. 79 ശതമാനം പേരും ഉറക്കില്‍ നിന്ന് ഞെട്ടിയുണരുന്നവരും 48 ശതമാനം പേര്‍ ഒരു വിഷയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തവരുമാണ്. 59 ശതമാനം കുട്ടികള്‍ക്കും തങ്ങളനുഭവിക്കുന്ന മാനസിക സമ്മര്‍ദത്തെക്കുറിച്ചും വേദനയെക്കുറിച്ചും സംസാരിക്കാന്‍ പോലും കഴിയുന്നില്ല. 84 ശതമാനം കുട്ടികള്‍ എപ്പോഴും ഭീതിയില്‍ കഴിയുന്നവരാണ്. ഇതില്‍ 80 ശതമാനവും പേടിച്ച് വിറയലനുഭവിക്കുന്നു. 77 ശതമാനം കുട്ടികളും എപ്പോഴും മ്ലാനവദനരാണ്. എന്താണ് കാരണമെന്നത് ഇപ്പോൾ വ്യക്തമായിരിക്കുന്നു. അത് മറ്റൊന്നുമല്ല, ഫലസ്തീനികൾക്കു നേരെ ജൂത സയണിസം കാണിച്ച ക്രൂരതകൾ കണ്ട് ഇളം ബാല്യങ്ങൾ ഞെട്ടിയതാണ്. കുട്ടികൾ അങ്ങനെയാണ്. ഞെട്ടിയാൽ ആ ഞെട്ടൽ വിട്ടകലാൻ സമയമെടുക്കും. ഇതിനു മുമ്പ് നാല് തവണയാണ് ഫലസ്തീനിന്റെ മണ്ണില്‍ ഇസ്റാഈല്‍ വലിയ ആക്രമണങ്ങള്‍ നടത്തിയത്. 2008-2009 ല്‍ 23 ദിവസം നീണ്ടുനിന്ന ആക്രമണം, 2012-ല്‍ എട്ട് ദിവസം തുടര്‍ച്ചയായി നടത്തിയ നരനായാട്ട്, 2014-ല്‍ 50 ദിവസം നീണ്ടുനിന്ന ഭീകരമായ യുദ്ധം, 2021-ല്‍ 11 ദിവസം നടന്ന ആക്രമണം എന്നിവ. ദൈനംദിനം കാണിക്കുന്ന ക്രൂരതകൾക്ക് പുറമെയാണിത്. ഇപ്പോൾ യുദ്ധം തുടങ്ങി 18 ദിവസത്തിനിടെ ഗാസയിൽ 2360 കുട്ടികൾ കൊല്ലപ്പെട്ടതായി യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (യുനിസെഫ്) തന്നെ വ്യക്തമാക്കുന്നു. 5,364 കുട്ടികൾക്ക് പരുക്കേറ്റു. 1989 ൽ ലോകം ഒരു വട്ടമേശക്കു ചുറ്റുമിരുന്ന് പാസ്സാക്കിയ കുട്ടികളുടെ അന്താരാഷ്ട്ര കരാറിനെയാണ് ഇപ്പോൾ ഏകപക്ഷീയമായി കീറിയെറിയുന്നത്. ജൂതർ എന്നു പറയുമ്പോഴേക്കും കാൽമുട്ടുകൾ വിറക്കുന്ന വൻകിടകളൊക്കെ അതിനു താളം പിടിക്കുകയും ചെയ്യുന്നു.



യുദ്ധം എന്നത് മനുഷ്യ കുലത്തിന് ഒരു അനിവാര്യത പോലെയാണ്. അവരുടെ ചരിത്രത്തിൽ എന്നും യുദ്ധം ഉണ്ടായിട്ടുണ്ട്. അന്ത്യനാൾ വരിക ഒരു മഹായുദ്ധത്തിന്റെ പിറ്റേന്നായിരിക്കും എന്നത് നബി(സ) തിരുമേനിയുടെ പ്രവചനവുമാണ്. പരിമിതമെങ്കിലും മനുഷ്യന് ചില സ്വാതന്ത്ര്യങ്ങൾ നൽകപ്പെട്ടതിന്റെ പരിണിതഫലമാണിത്. ആ സ്വാതന്ത്ര്യം ഓരോരുത്തരും ഉപയോഗപ്പെടുത്തുമ്പോൾ പരസ്പരം ശണ്ഠ ഉണ്ടാകും. കാരണം അനുസരണയും അവഗണനയും വിധേയത്വവും ആധിപത്യവുമല്ലൊം ഓരോ നീക്കത്തിലും ഉണ്ടാകുമല്ലോ. അവയാണ് പിന്നീട് യുദ്ധങ്ങളായി പരിണമിക്കുന്നതും വളരുന്നതും. അങ്ങനെ ഉണ്ടാവാതിരിക്കണമെങ്കിൽ മനുഷ്യനെ ഒറ്റ അച്ചിൽ എന്നതുപോലെ വാർത്തെടുത്തതായിരിക്കേണ്ടതാണ്. അതങ്ങനെയല്ല. കാരണം, അപ്പോൾ പിന്നെ അവന്റെ ലോകത്തിന് വൈവിധ്യം ഉണ്ടാവില്ല. എന്ന് മാത്രമല്ല, സൃഷ്ടാവിന്റെ നിയമമോ അതിർവരമ്പുകളോ ഒന്നും ആവശ്യമായി വരികയും ഇല്ല. അതിനാൽ അല്ലാഹുവിന്റെ ഒരു മഹാ യുക്തി യുദ്ധം എന്ന സമസ്യയുടെ പിന്നിലും ഉണ്ട്. ഒഴിവാക്കുവാൻ കഴിയില്ല എന്ന് വരുമ്പോൾ പിന്നെ ബുദ്ധി അതുകൊണ്ടുള്ള അപകടങ്ങൾ പരമാവധി കുറക്കുകയും ധർമ്മങ്ങളും മാന്യതകളും പരമാവധി തകരാതെ സൂക്ഷിക്കാൻ ശ്രദ്ധിക്കുകയും ആണ്. ഇതാണ് ഇക്കാര്യത്തിൽ നല്ല മനുഷ്യന്മാർക്ക് ചെയ്യുവാൻ ആകെയുള്ളത്. ഈ തത്വം ലോകത്തിന് പഠിപ്പിക്കുന്നതിൽ ഏറ്റവും മുമ്പിൽ നിൽക്കുന്നത് ഇസ്ലാമിക തത്വശാസ്ത്രമാണ്. എന്തും പരമാവധി നല്ല നിലയിൽ തന്നെ ചെയ്യുവാൻ ഇസ്ലാം ഉപദേശിക്കുന്നുണ്ട്. കോഴിയെ അറക്കുവാൻ മൂർച്ചയുള്ള കത്തി തന്നെ ഉപയോഗിക്കുവാനും പെട്ടെന്ന് തന്നെ കാര്യം നിർവഹിക്കുവാനുമെല്ലാം ഇസ്ലാം പറയുന്നതിന്റെ പിന്നിൽ ഇങ്ങനെയൊക്കെയുള്ള തത്വങ്ങളാണ്. കൂട്ടത്തിൽ ഏറെ പ്രസക്തമാണ് യുദ്ധക്കളത്തിലെ മാന്യതകളും മര്യാദകളും.



യുദ്ധക്കളത്തിലെ ഇസ്ലാമിക ഇടപെടൽ ഒറ്റ വാചകത്തിൽ ഇങ്ങനെ സംഗ്രഹിക്കാം: യുദ്ധത്തിന്റെ ജ്വാലകൾ അതിന്റേതായ പരിധിക്ക് അപ്പുറത്തേക്ക് ഒരിക്കലും പ്രവേശിക്കാൻ പാടില്ല. ഇക്കാര്യം ഓരോ സൈനിക നിയോഗങ്ങളിലും നബി തിരുമേനി(സ) പ്രത്യേകം പറയുമായിരുന്നു. ഇമാം അബൂദാവൂദ് ഇങ്ങനെ നിവേദനം ചെയ്യുന്നു: 'നബി തങ്ങൾ ഒരു സൈന്യത്തെ നിയോഗിക്കുമ്പോൾ അവരോട് ഇങ്ങനെ പറയുമായിരുന്നു: നിങ്ങൾ അല്ലാഹുവിന്റെ നാമത്തിലും അല്ലാഹുവിന്റെ പ്രവാചകന്റെ ചര്യയലുമായി പുറപ്പെടുക. വൃദ്ധരെയും കുട്ടികളെയും കൗമാരക്കാരെയും സ്ത്രീയെയും കൊല്ലരുത്. വഞ്ചനകൾ ചെയ്യരുത്. യുദ്ധാർജിത മുതലുകൾ എല്ലാം കൃത്യമായി ഒരുമിച്ചു കൂട്ടുകയും അവ നല്ല നിലയിൽ കൈകാര്യം ചെയ്യുകയും ചെയ്യണം. നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടും'. നബി തങ്ങൾക്ക് ശേഷം ഖലീഫമാരും ഇതേ നയം കർശനമായി പിന്തുടർന്നിരുന്നു. ഇമാം മാലിക് (റ) തന്റെ മുവത്വയില്‍ യഹ്‌യാബിന്‍ സഈദ്(റ)നെ തൊട്ട് ഉദ്ധരിക്കുന്നു: അബൂബക്കര്‍(റ) ശാമിലേക്ക് ഒരു സൈന്യത്ത നിയോഗിച്ചു. അപ്പോൾ സൈന്യത്തലവനായ യസീദ്ബ്‌നു അബീ സുഫിയാനോട് ഇങ്ങനെ പറഞ്ഞു. ‘ഞാന്‍ നിന്നോട് പത്ത് കാര്യങ്ങള്‍ വസിയ്യത്ത് ചെയ്യുന്നു, കുട്ടികളെയോ സ്ത്രീകളെയോ വൃദ്ധരെയോ കൊല്ലരുത്, ഫലം കായ്ക്കുന്ന ഒരു മരവും മുറിക്കരുത്, ഭക്ഷണാവശ്യത്തിനു വേണ്ടിയല്ലാതെ പശുക്കളെയോ ആടിനെയോ അറുക്കരുത്, കെട്ടിടങ്ങള്‍ നശിപ്പിക്കരുത്, ഭിന്നിക്കാന്‍ പാടില്ല, ഭീരുക്കളാവരുത്, വഞ്ചിക്കരുത്’. ഇതാണ് ഇസ്‌ലാമിക സൈന്യത്തിന്റെ മാതൃക. വൃദ്ധരോടോ സ്ത്രീകളോടോ കുട്ടികളോടോ ക്രൂരത ചെയ്യാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നില്ല. മരങ്ങള്‍ നശിപ്പിച്ച് പ്രകൃതി നശിപ്പിക്കുന്നതും, ജനവാസസ്ഥലങ്ങള്‍ നശിപ്പിച്ച് സാമൂഹ്യ ദ്രോഹം ഉണ്ടാക്കുന്നതും ഇസ്‌ലാം നിരോധിക്കുന്നു. ഒരു വിഷയത്തിലുള്ള തർക്കം തീർക്കാനുള്ള അവസാന ശ്രമമായാണ് യുദ്ധം ന്യായീകരിക്കപ്പെടുന്നത്. അതിനു വേണ്ടിയുള്ള കാഹളം മുഴങ്ങുമ്പോൾ ആയുധധാരികളും അതിനു വേണ്ട തയ്യാറെടുപ്പുകൾ നടത്തിയിട്ടുള്ളവരുമായ ആൾക്കാർ മാത്രമാണ് അതിൽ ഇടപെടേണ്ടത്. അവർക്ക് സൈന്യം എന്നു പറയുന്നു. യുദ്ധവുമായോ അതിന് കാരണമായ വിഷയവുമായോ ബന്ധമില്ലാത്തവരിലേക്ക് അതു നീളാൻ പാടില്ല.



ഫലസ്തീനിൽ ഇസ്രായേൽ ഇവ്വിധം കുഞ്ഞുങ്ങളെ കൊന്നു കൂട്ടുമ്പോൾ നമ്മുടെ ശങ്ക ശക്തിപ്പെടുന്നത് ഇത് മറ്റെന്തോ അജണ്ടയുടെ ഭാഗമല്ലേ എന്ന് നമ്മുടെ മനസ്സ് നമ്മോടു തന്നെ ചോദിക്കുമ്പോഴാണ്. ജൂതർക്ക് വേണ്ടത് ശല്യമൊന്നുമില്ലാത്ത ഒരു സ്വന്തം രാജ്യമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമായി ഇവിടെ വന്ന് അടിഞ്ഞുകൂടിയ ഇവർക്ക് തങ്ങളുടെ സ്വന്തം രാജ്യത്തിനു മുമ്പിലുള്ള ഏക പ്രതിബന്ധം ഫലസ്തീനികളാണ്. അവരാണെങ്കിലോ, മറ്റേതു ജനതയേയും പോലെയല്ല. അവർ പ്രതിരോധത്തിന്റെ തീച്ചൂളയിൽ വളർന്നവരാണ്. ആയുധമേന്തിയ ജൂതർക്കു നേരെ കല്ലെറിഞ്ഞും മുഖത്തു നോക്കി ആക്രോശിച്ചും പേടി തീർന്നവർ. ഖുദ്സിനു വേണ്ടി മരിക്കാൻ സന്നദ്ധരായ ചാവേറുകളാണ് ഓരോരുത്തരും. അതിനാൽ അവരെ മുളയിലേ നുള്ളിക്കളയണമെങ്കിൽ അവരുടെ കുഞ്ഞുങ്ങളെ ആദ്യം നുള്ളിക്കളയണമെന്ന ഗൂഢമായ അജണ്ടയുടെ ഭാഗമാണോ ഈ കിരാതത്വം എന്ന് ന്യായമായും ശങ്കിക്കാം. കുഞ്ഞുങ്ങൾക്ക് നേരെ ഈ വിധം ക്രൂരത തുടർന്നാൽ അത് മറ്റു ഒരുപാട് രംഗങ്ങളെ കൂടുതൽ തീവ്രമാക്കും എന്നു ചിന്തിക്കാൻ കഴിയുന്നവരല്ല ജൂതൻമാർ. ഇത്തരം ബുദ്ധിയൊന്നും ഇല്ലാത്ത ക്രൂരന്മാരിൽ ചിലർ ഇങ്ങനെ ചെയ്യാറുണ്ട്. മൂസാ നബി വന്ന ഈജിപ്തിൽ ഭരണം നടത്തിയിരുന്ന ഫറോവ കുട്ടികളെയെല്ലാം കൊന്നായിരുന്നുവല്ലോ തന്റെ ഭീതിയെ മറികടക്കാൻ ശ്രമിച്ചത്. ഈ പറഞ്ഞതെല്ലാം നമ്മുടെ നയങ്ങളും സങ്കടങ്ങളും വിലാപങ്ങളുമാണ്. അവ കൊണ്ട് പക്ഷേ കാര്യമൊന്നുമില്ല. കാരണം ഇത്തരം വേദനകൾ വേദനിപ്പിക്കുന്ന ഒരു ജനതയല്ല ജൂതന്മാർ. കടക്കാരൻ കടം വീട്ടാതെ വന്നപ്പോൾ ജാമ്യക്കാരനോട് തന്റെ ശരീരത്തിൽ നിന്ന് കടത്തിന് തുല്യം മാംസം മുറിച്ചു തരണമെന്ന ശഠിച്ച വെനീസിലെ വ്യാപാരി ഷൈലോക്കിലൂടെ ഷേക്സ്പിയയർ വരച്ചു കാണിച്ചു തന്ന ജൂതരിൽ നിന്ന് അതൊന്നും പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. ജലാശയങ്ങളി
പ്ലേഗ് രോഗാണുക്കളെ കലർത്തി യൂറോപ്പിലെ പകുതിയോളം ജീവനുകൾ കവർന്നർ എന്നും മാരണത്തിനു വേണ്ടി കുഞ്ഞുങ്ങളെ കൊന്ന് ആന്തരിക അവയവങ്ങൾ എടുത്തിരുന്നവർ എന്നുമൊക്കെ ആരോപിക്കപ്പെടുന്നവരിൽ നിന്നും ഇതും ഇതിലധികവും ഒക്കെ പ്രതീക്ഷിക്കാം. 'ഏറ്റവും ചെറിയ ശവപേടകമാണ് ഏറ്റവും ഭാരമേറിയത്’ എന്ന് ഏണസ്റ്റ് ഹെമിംഗ്‌വേ.



o




0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso