ചെറുപ്പത്തിൻ്റെ വലുപ്പം
03-03-2024
Web Design
15 Comments
വിചാരം
മുഹമ്മദ് തയ്യിൽ
വർഷം കനത്തപ്പോൾ അവർക്കു തോന്നി, ഇനിയിവിടെ അത്ര സുരക്ഷിതമല്ല എന്ന്. അവർ കഴിഞ്ഞിരുന്ന മട്ടുപ്പാവ് ചെറുതായിരുന്നു. അവർ തൊട്ടടുത്ത ക്ഷേത്രത്തിൻ്റെ മട്ടുപ്പാവിലേക്ക് മാറി. പ്രാചീനമായ ക്ഷേത്രത്തിൻ്റെ മട്ടുപ്പാവിൽ സുഖമായി കഴിഞ്ഞുകൂടാനുളള ഇടം ഇഷ്ടം പോലെ ഉണ്ടായിരുന്നു. പക്ഷെ, അവ ശീലിച്ചത് അൽപ്പം വിശാലതയുള്ള ജീവിതമായിരുന്നുവല്ലോ. അതിനാൽ അധികം വൈകാതെ അവ അവിടെ നിന്നും തൊട്ടടുത്ത മസ്ജിദിൻ്റെ മിനാരക്കൂട്ടിനുള്ളിലേക്ക് മാറി. പ്രാവുകളാണെങ്കിലും സംതൃപ്തിയുള്ള സൗകര്യം അവർക്കും പ്രധാന വികാരമാണ്. പക്ഷെ, അപ്പോഴേക്കും റംസാൻ ഒരുക്കങ്ങളുടെ ഭാഗമായി മിനാരമടക്കം കുമ്മായം പൂശാൻ പള്ളിക്കാർ ഒരുങ്ങിയപ്പോൾ അവർക്ക് ചർച്ചിൻ്റെ മുകളിലെ പഴയ താവളത്തിലേക്കു തന്നെ മടങ്ങേണ്ടിവന്നു. അതിനിടയിൽ മൂന്നിൻ്റെയും നടുവിൽ ഒരു നാൾ വർഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടു. ബഹളവും ആക്രോശവും കേട്ട് പേടിച്ച പ്രാവിൻ കുഞ്ഞ് അമ്മയുടെ ചിറകിനടിയിൽ നിന്ന് തലയുയർത്തി അമ്മയോടു ചോദിച്ചു: 'എന്താണമ്മേ, താഴെ പ്രശ്നം? ' അമ്മ പറഞ്ഞു: 'താഴെ ഇവിടെ വരുന്നവരും അവിടെയും അവിടെയും പോകുന്നവരും ഒക്കെ പരസ്പരം കണ്ടുകൂടാത്ത ശത്രുക്കളാ, അവർ തമ്മിൽ കൊമ്പുകോർക്കുന്നതാ താഴെ..' അപ്പോൾ നമ്മൾ ഈ മൂന്നിടത്തും കഴിഞ്ഞുവല്ലോ, എന്നിട്ടും നാം അവയിൽ ഒന്നുമായില്ലല്ലോ, എന്ന് പ്രാവിൻ കുഞ്ഞ് അൽഭുതപ്പെട്ടു. അമ്മ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു: 'നമ്മൾ ദൈവത്തെ അറിഞ്ഞവരാണ്, അതുകൊണ്ടാണ് നാം ഇങ്ങനെ ഉന്നതങ്ങളിൽ വിരാചിക്കുന്നത്. അവരൊന്നും അതറിഞ്ഞവരല്ല.' കുഞ്ഞിനെയും കൊണ്ട് വീണ്ടും ഉന്നതങ്ങളിലേക്ക് പറന്നു അമ്മക്കിളി.
എന്നോ വായിച്ചു പോയ കഥ വീണ്ടും മെഡുലയിൽ തെളിഞ്ഞത് കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതിയിൽ ആ കേസ് ഫയൽ ചെയ്തതോടെയാണ്. സിലിഗുരി സഫാരി പാർക്കിൽ രണ്ടു സിംഹങ്ങളെ ഒരു കൂട്ടിൽ ഒന്നിച്ചടച്ചതാണ് കേസ്. മൃഗരാജൻമാരുടെ സൗകര്യമോ സ്വതന്ത്രമോ ഹനിക്കുന്നു എന്നും പറഞ്ഞ് ഏതെങ്കിലും മൃഗസ്നേഹികളൊന്നുമല്ല വാളെടുത്തിരിക്കുന്നത്. സാക്ഷാൽ വിശ്വഹിന്ദു പരിഷത്താണ്. അവയിൽ ഒന്നിൻ്റെ പേര് സീത എന്നും മറ്റൊന്നിൻ്റെ പേര് അക്ബർ എന്നുമാണ് എന്നതിനാണ് കലിപ്പ്. ഞങ്ങളുടെ സീതക്ക് അക്ബറിൻ്റെ കൂടെ കഴിയുന്നത് അപമാനമാണ് എന്നാണ് വാദം. ത്രിപുരയിലെ സുവോളജിക്കൽ പാർക്കിൽ നിന്നും കൊണ്ടുവന്ന സിംഹങ്ങൾ തമ്മിൽ പക്ഷെ, പ്രശ്നമൊന്നുമില്ല. കാരണം അവർക്ക് അവരുടെ പേര് ഇന്നതാണ് എന്നോ അതിൽ ഒന്ന് ബഹുമാനവും ഒന്ന് അപമാനവും പേറുന്നതാണ് എന്നോ ഒന്നും അറിയില്ലല്ലോ. പരശുറാമും നിസാമുദ്ദീനും ചീറിപ്പായുന്ന ഒരേ പാളത്തിനും അറബിക്കടലിൽ പോയി വീഴുന്ന സിന്ധുവിൻ്റെയും യമുനയുടെയും തീരത്തിനും ഇടയിൽ പക്ഷെ, ഇതു തീക്കളിയാണ്. അവിടെ ദൈവമില്ലല്ലോ.
o
വലുതാകുന്നവരും ചെറുതാകുന്നവരും
ചിന്തയും ചിരിയും കുഴഞ്ഞുമറിഞ്ഞ രണ്ട് ദൃശ്യങ്ങൾ കണ്ടു കഴിഞ്ഞ വാരം. സംസ്കാരത്തിൻ്റെ സ്വാധീനം, സമീപനത്തിൻ്റെ വ്യത്യാസം, ആശയുടെയും ആശങ്കയുടെയും ആഴം തുടങ്ങിയവ രണ്ടിലുമുണ്ട്. ഒന്ന്, അബൂദാബിയിലെ ബാപ്പ്‌സ് ഹിന്ദു മന്ദിറിൻ്റെ ഉൽഘാടനമാണ്. പശ്‌ചിമേഷ്യയിലെ ഏറ്റവും വലിയ ഈ ഹിന്ദു ശിലാ ക്ഷേത്രത്തിൻ്റെ രൂപകൽപ്പന യു എ ഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ്റേതാണ്. സ്വന്തമായി ഒറ്റ ഹിന്ദു പൗരൻപോലും ഇല്ലാത്ത ആ രാജ്യം ഈ മതക്കാർക്ക് ക്ഷേത്രമുണ്ടാക്കാൻ അവരുടെ 27 ഏക്കർ ഭൂമിയും നൽകി. മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ഇന്ത്യൻ പ്രധാനമന്ത്രിയാണ് സംഗതി ഉൽഘാടനം ചെയ്തത്. ഗൾഫ് ശൈഖുമാർ ഒപ്പുണ്ടായിരുന്നു താനും. രണ്ടാമത്തേത്, ഇങ്ങ് കൊൽക്കത്തയിൽ. അവിടെ സിലിഗുരി സഫാരി പാർക്കിൽ രണ്ടു സിംഹങ്ങളെ ചൊല്ലിയാണ് പ്രശ്നം. രണ്ടു സിംഹങ്ങളെ ഒരു കൂട്ടിൽ ഒന്നിച്ചടച്ചതാണ് അടിസ്ഥാന വിഷയം. രണ്ട് മൃഗരാജൻമാരുടെ സൗകര്യമോ സ്വതന്ത്രമോ ഹനിക്കുന്നു എന്നും പറഞ്ഞ് ഏതെങ്കിലും മൃഗസ്നേഹികളൊന്നുമല്ല വാളെടുത്തിരിക്കുന്നത്. സാക്ഷാൽ വിശ്വഹിന്ദു പരിഷത്താണ്. അവയിൽ ഒന്നിൻ്റെ പേര് സീത എന്നും മറ്റൊന്നിൻ്റെ പേര് അക്ബർ എന്നുമാണ് എന്നതിനാണ് കലിപ്പ്. ഞങ്ങളുടെ സീതക്ക് അത് അപമാനമാണ് എന്ന് വാദിച്ച് നേരെ ഹൈക്കോടതിയിലാണ് വന്നിരിക്കുന്നത്. ത്രിപുരയിലെ സുവോളജിക്കൽ പാർക്കിൽ നിന്നും കൊണ്ടുവന്ന സിംഹങ്ങൾ തമ്മിൽ പക്ഷെ, പ്രശ്നമൊന്നുമില്ല. കാരണം അവർക്ക് അവരുടെ പേര് ഇന്നതാണ് എന്നോ അതിൽ ഒന്ന് ബഹുമാനവും ഒന്ന് അപമാനവും പേറുന്നതാണ് എന്നോ ഒന്നും അറിയില്ലല്ലോ.
വികാരം, വിചാരം എന്നിവ രണ്ടും കലർന്നാണ് മനുഷ്യന് വെളിവ് നൽകുന്നത്. പക്ഷെ, വെളിവ് ലവലാകുവാൻ രണ്ടിൻ്റെയും അളവും അനുപാതവും ക്രമവും പ്രധാനമാണ്. വിചാരത്തിനാണ്, ആവേണ്ടതാണ് മേൽക്കൈ. കാരണം അതാണ് സമ്മർദ്ദങ്ങളെ നിയന്ത്രിക്കുന്നത്. വിചാരം ബുദ്ധിയാണ്. അത് വരാൻ വൈകിയാലും വന്നത് അളവിൽ കുറഞ്ഞുപോയാലും കൃത്യസമയത്ത് പ്രയോഗിക്കാനും ഉപയോഗിക്കാനും അമാന്തിച്ചാലുമെല്ലാം വിചാരം ചാടിക്കടന്ന് മുന്നിൽ കയറി കാര്യങ്ങൾ കയ്യിലെടുക്കും. പിന്നെ അർഥമില്ലാതെ പലതും ചെയ്തു കൂട്ടും. അതിലെ വിഷമം അന്തമില്ലാത്ത വികാരത്തെ തിരുത്താൻ കഴിയില്ല എന്നിടത്താണ്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso