മഹാനായ ഔറംഗസീബ്
30-08-2021
Web Design
15 Comments
ജനനവും വളർച്ചയും :
ഗുജറാത്തിലെ ദൗഹദ് എന്ന പ്രദേശത്ത് ഹിജ്റ: 1028 ദുൽഖഅദ് : 15 ( ക്രി: 1619 ഒൿടോബർ 24) നായിരുന്നു ജനനം. പേർഷ്യൻ നാമമായ ഔറങ്ക് സേബ് എന്നതിന്റെ അർത്ഥം രാജ്യത്തിന്റെ അലങ്കാരം എന്നും ആലംഗീർ എന്നതിന്റെ അർത്ഥം ലോകത്തിന്റെ കടിഞ്ഞാൺ വഹിക്കുന്നവൻ എന്നുമാണ്. പിതാവ് ഷാജഹാൻ ചക്രവർത്തി. മാതാവ് മുംതാസ് മഹൽ എന്നറിയപ്പെടുന്ന അർജന്ദ് ബാനു. ഈ മുംതാസ് മഹലിന്റെ ഓർമ്മയിലാണ്
ലോക നിർമ്മാണ കലയുടെ പര്യായമായ ലോകാത്ഭുതങ്ങളിലൊന്നുമായ താജ്മഹൽ നിർമ്മിച്ചത്. ഇരുപത്തിയൊന്നായിരം മനുഷ്യരുടെ 20 വർഷത്തെ നിരന്തര പരിശ്രമത്തിന്റെ ഫലമായിരുന്നു അത്.
മൂന്ന് കാര്യങ്ങളെ മഹാനായ ഔറംഗസേബ് തന്റെ ലക്ഷ്യമായികണ്ടു. ഒന്ന്: ദീനിനെയും ദീനി അടയാളങ്ങളെയും ശക്തിപ്പെടുത്തുക
രണ്ട് : ബലഹീനരെ സഹായിക്കുക
മൂന്ന് : ഇസ്ലാമിനും നാടിനും എതിരെ തിരിയുന്നവരെ ശക്തമായി നേരിടുക.
മഹാനവർകളുടെ പിതാമഹന്റെ പിതാവ് അക്ബർ ചക്രവർത്തി അയാളുടെ അവസാനകാലത്ത് വളരെകുറച്ച് ഇസ്ലാമും കൂടുതൽ ഹൈന്ദവതയും കലർത്തി ദീനെ ഇലാഹീ എന്ന പേരിൽ ഒരു മതം സ്ഥാപിച്ചിരുന്നു. മുഹമ്മദ് മഹ്‌സും സർഹിന്ദി എന്ന മഹാനെ ആയിരുന്നു ഷാജഹാൻ ചക്രവർത്തി ഔറംഗസീബ്ന് ഇൽമ് പകർന്നു നൽകി ദീനീ ചിട്ടയിൽ വളർത്താൻ വേണ്ടി തിരഞ്ഞെടുത്തത് ഇക്കാര്യത്തിൽ മഹാനവർകൾ വളരെയേറെ ശ്രദ്ധചെലുത്തിയിരുന്നു.
മികച്ച കവിയായിരുന്ന ഔറംഗ സേബ് ഉറുദു അറബി തുർക്കി പേർഷ്യൻ ഭാഷകളിലും നൈപുണ്യം നേടി. എല്ലാ വിജ്ഞാന ശാഖകളിലും നൈപുണ്യം നേടിയ ഔറംഗസേബ് ദീനിയ്യായ ചിട്ടയിലും നിഷ്ഠയിലും വളർന്നുവന്നു.
ചക്രവർത്തി പദവിയിലേക്ക്:
ഭാര്യ മുംതാസ് മഹലിന്റെ മരണം ഷാജഹാനെ ഏറെതളർത്തി. ഭാര്യയുടെ മരണ ശേഷം ഭാര്യക്ക് വേണ്ടി ഒരു അനശ്വര സ്മാരകം പണിയുക എന്ന ചിന്ത മാത്രമായിരുന്നു ഷാജഹാൻ ചക്രവർത്തിക്ക് ഉണ്ടായിരുന്നത്. അതിനായി അദ്ദേഹം ധാരാളം പണം ചെലവഴിച്ചു. ജനങ്ങളെ ഭാരമേറിയ പണികൾക്കായി നിർബന്ധിച്ചു. ഭരണത്തിൽ ശ്രദ്ധ തീരെ കുറഞ്ഞതോടെ നാട് അലങ്കോലമാകാൻ തുടങ്ങി. ക്രമേണ ലഹളകളും കുഴപ്പങ്ങളും തലപൊക്കി. ഷാജഹാൻ ചക്രവർത്തിക്കാകട്ടെ ഭാര്യക്ക് വേണ്ടി ഒരു അതുല്യ സ്മാരകം പണിയുക എന്നതിനപ്പുറം മറ്റൊരു ചിന്തയും ഇല്ലായിരുന്നു. വെൺമാർബിളിനാൽ താജ് മഹൽ പൂർത്തിയായാലുടൻ തന്നെ ഏഴഴകുള്ള കറുത്ത മാർബിളിനാൽ താജ്മഹലിന് അഭിമുഖമായി തനിക്കും ഒരു ശവകുടീരം പണിയണമെന്ന മോഹവും ഷാജഹാൻ ചക്രവർത്തിക്ക് ഇതിനിടയിൽ ഉണ്ടായിത്തുടങ്ങി. ഇതോടെ സഹോദരൻ മുറാദ് ബഖ്ഷ് പിതാവിനെ സ്ഥാന ഭ്രഷ്ടനാക്കി ഭരണം പിടിച്ചെടുത്തു. എന്നാൽ മുറാദിന് ദീനി ബോധം വളരെ കുറവായിരുന്നതിനാൽ ഭരണം അക്ബർ ചക്രവർത്തിയുടെ വഴിയിലേക്ക് നീങ്ങാൻ തുടങ്ങി. അതോടെ മൂത്ത സഹോദരൻ ശുജാഇന്റെ സഹായത്തോടെ ഔറംഗസേബ് മുറാദിന്റെ ഭരണം അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തു. സഹോദരനാൽ സ്ഥാന ഭ്രഷ്ട നായ പിതാവ് ഷാജഹാൻ വീണ്ടും അധികാരത്തിലെത്തുകയും പണം ധൂർത്തടിക്കുകയും ചെയ്യും എന്ന് ഭയന്ന്, അദ്ദേഹത്തെ ഭരണത്തിൽ നിന്നും അകറ്റി നിർത്തി. ആഗ്രയിലെ കോട്ടയിൽ പിതാവിനെ സർവ്വാദരവോടെ താമസിപ്പിച്ചു. കോട്ടയിൽ ഇരുന്ന് സഹധർമ്മിണിയുടെ സ്മാരകം കണ്ടു കൊണ്ടിരിക്കാൻ ഒരു കിളിവാതിലിൽ ലെൻസിന്റെ പ്രവർത്തനം നടത്തുന്ന വിലയേറിയ ഒരു രത്നവും പിടിപ്പിച്ചു. താമസിയാതെ ഷാജഹാൻ ചക്രവർത്തി മരണപ്പെട്ടു.
ഔറംഗസേബിന്റെ ഭരണകാലത്ത് ഇന്ത്യയുടെ അതിർത്തി ഹിമാലയം മുതൽ അറബിക്കടൽ വരെയും ബംഗ്ലാദേശ് മുതൽ ഇറാൻ അതിർത്തി വരെയും വികസിക്കുകയുണ്ടായി മുഗൾ ഭരണകൂടത്തിന്റെ ഏറ്റവും വിശാലതയേറിയതും, ശോഭന വുമായ കാലഘട്ടമായിരുന്നു ഔറംഗസേബ്ചക്രവർത്തിയുടെ കാലഘട്ടം. ക്രിസ്താബ്ദം 1658 മുതൽ 1707 വരെ അതു നീണ്ടു നിന്നു
ചക്രവർത്തിക്ക് മുന്നിൽ കുനിയുന്നത് നിയമ വിരുദ്ധമാക്കി. സലാം മാത്രം പറയുകയെന്ന നിയമം വന്നു. ഔറംഗസെബ് ചക്രവർത്തി സ്ഥാനമേറ്റെടുത്ത ശേഷം ഖുർആൻ സംമ്പുർണമായി മന : പ്പാഠമാക്കി. ദീനീ വിരുദ്ധ ആഘോഷങ്ങളും ആചാരങ്ങളും ഇല്ലാതാക്കി. സമ്പുർണ മദ്യ നിരോധനം നടപ്പിലാക്കി.
മഹാനവർകളുടെ നീതിയും, നിഷ്ഠയും, നന്മയും കാരണമായി ആയിരക്കണക്കിന് ബുദ്ധ മതക്കാർ ഇന്ത്യയിൽ മാത്രം ഇസ്ലാമിലേക്ക് കടന്നു വന്നു.
ധരാളം മസ്ജിദുകൾ സ്ഥാപിക്കുകയും അവിടെയെല്ലാം ജനങ്ങൾക്ക് ദീൻ പഠിപ്പിക്കാനും, ഉപദേശങ്ങൾ നൽകാനും, അനുയോജ്യരായ ഉലമാഇനെ നിശ്ചയിക്കുകയും ചെയ്തു. അനവധി ദീനീ കലാലയങ്ങൾ സ്ഥാപിച്ചു വിദ്യാർത്ഥികൾക്ക് താമസിച്ചു പഠിക്കാനുള്ള ഏർപ്പാടുകളും ചെയ്തു. ധരാളം പൊതു കുളിപ്പുരകളും ബാല ദീനീ വിദ്യാലയങ്ങളും, ആത്മീയ സംസ്കാരണ കേന്ദ്രങ്ങളും, ക്ലിനിക്കുകളും സ്ഥാപിച്ചു. റോഡുകളും, പാർക്കുകളും നിർമിച്ചു. അപ്രകാരം ഡൽഹി അക്കാലത്തെ ലോക സുന്ദര നഗരമായി മാറി ലോകത്തെ ഏറ്റവും വലിയ മസ്‌ജിദുകളിലൊന്നായ ലാഹോറിലെ ബാദ്ഷാഹീ മസ്ജിദ് അക്കാലത്തു നിർമ്മിച്ചതാണ്. മുഗൾ കലാഭംഗിയുടെ നിത്യാസ്വാദ്യകരമായ ഒരു അത്ഭുത കേന്ദ്രമാണത്. ഇസ്ലാമാബാദിലുള്ള മസ്‌ജിദുൽ മലിക് ഫൈസൽ കഴിഞ്ഞാൽ ലോകത്ത് വലിപ്പത്തിൽ തൊട്ടടുത്ത സ്ഥാനമാണ് ഈ മസ്ജിദ്ന് ഉള്ളത്. മസ്ജിദിന് വിശാലമായ അങ്കണവുമുണ്ട്. ഏറ്റവും ഉൾഭാഗത്തു
മാത്രം പതിനായിരം പേർക്ക്
നമസ്കരിക്കാം. മൊത്തം ഒരു ലക്ഷത്തിലേറെ ആൾക്കാർക്ക് നമസ്കരിക്കാനുള്ള സൗകര്യമുണ്ട്.
ഖജനാവിൽ നിന്നും തന്റെ ആവശ്യത്തിനായി ഒരു പൈസ പോലും ചക്രവർത്തി സ്വീകരിച്ചില്ല. സ്വന്തം കൈ കൊണ്ട് ഖുർആൻ പകർത്തിയെഴുതി അത് വിറ്റായിരുന്നു അദ്ദേഹം ജീവിച്ചത്. അത്കൊണ്ട് തന്നെ ഇല്ലായ്മ കാരണം ഹജ്ജ് ചെയ്യാനും കഴിഞ്ഞില്ല. ആ ദുഖമകറ്റാനായി സ്വന്തം കൈപ്പടയിലെഴുതിയ ഖുർആനിന്റെ കോപ്പികൾ മക്കയിലെ മസ്ജിദുൽ ഹറാമിലേക്കും മദീനയിലെ മസ്ജിദുന്നബവിയ്യിലേക്കും ഔറംഗസേബ് കൊടുത്തയച്ചു.
ഇബാദത്തിൽ ഏറെ നിഷ്ഠയുണ്ടായിരുന്ന ഔറംഗസേബ് ഏത് തിരക്കിലും പൊതു ജനങ്ങളോടൊപ്പം ജമാഅത്ത് നമസ്കാരങ്ങളിൽ പങ്കെടുക്കുമായിരുന്നു. ധാരാളമായി നോമ്പനുഷ്ഠിക്കുകയും ചെയ്തിരുന്നു. റമളാനിലെ നോമ്പ് മാസത്തിൽ തറാവീഹിന് ഇമാമായി നിന്ന് ഖുർആൻ മുഴുവൻ ഓതി പൂർത്തീകരിച്ചിരിക്കുന്നു. റമദാനിലെ അവസാനത്തെ പത്ത് ദിനങ്ങൾ മുടങ്ങാതെ ഇഹ്തികാഫിലും കഴിഞ്ഞിരുന്നു.
ശൈഖ് അലി ത്വൻതാവി അദ്ദേഹത്തിന്റെ രിജാലുൻ മിനത്താരീഖ് ( ചരിത്ര പുരുഷന്മാർ) എന്ന ഗ്രന്ഥത്തിൽ എഴുതുന്നു: മുൻ കഴിഞ്ഞ ചക്രവർത്തിമാർ ആരും ചെയ്യാത്ത രണ്ടു പ്രധാbhന കാര്യങ്ങൾ മഹാനവർകൾ ചെയ്തു :
1. ആലിമുകൾക്ക് വെറുതെ ഹദ് യയോ ശമ്പളമോ നൽകാതെ അവരെ ക്കൊണ്ട്g അവരുടെ കഴിവുകൾക്കനുസൃതമായ ഗ്രന്ഥരചന, അധ്യയനം മുതലായ എതെങ്കിലും ജോലികൾ ചെയ്യിച്ച ശേഷം അർഹമായതിലും കൂടുതൽ സമ്മാനങ്ങൾ നൽകിയിരുന്നു. അത് ആലിമുകളുടെ കഴിവുകൾ വർദ്ദിക്കാനും പഠിക്കുന്നവർ കഴിവുകൾ വർദ്ദിപ്പിക്കാനും കാരണമായി. അതിലൂടെ വിജ്ഞാന വ്യാപനവും ആലിമുകളെ ആദരിക്കലും നടന്നിരുന്നു.
2. അതി ബ്രഹത്തായ ഫിഖ്ഹീ സമാഹാരം തയാറാക്കി. പ്രമുഖ ഫുഖഹാഇനെ അണി നിരത്തി ഫതാവാ ആലംഗീരിയ്യ അന്നറിയപ്പെടുന്ന ഫതാ വൽ ഹിന്ദ് തയാറാക്കി. ശേഷം അത് അനുസരിച്ച് മാത്രമേ ഖാള്വിമാർ വിbധി നടത്താവൂ എന്നും പ്രഖ്യാപിച്ചു. ഈ ഫത്‌വ സമാഹാരം ഇതിന്റെ രണ്ടു മൂല ഗ്രന്ഥങ്ങളായ അൽ ഫതാവൽ ഖാനിയ്യ:, അൽ ഫതാവൽ അബ്ബാസിയ എന്നിവ ചേർത്ത് ഹി: 1282(ക്രി: 1865)ൽ മിസ്‌റിൽ നിന്നും പ്രസിദ്ധീകരിച്ചു.
നീതി ബോധവും സത്യസന്ധതയുമുള്ള ചരിത്രകാരന്മാരെല്ലാം മഹാനവർകളെ പ്രശംസിച്ചിട്ടുണ്ട്.
ഹിജ്‌റ : 1118ദുൽഖഅദ് 28 ( ക്രിസ്താബ്ദം 1707 ഫെബ്രുവരി 20)ന് 52 വർഷത്തെ നീതിയുടെ കുളിർമഴ വർഷിച്ച ഭരണത്തിനുശേഷം ഭൗതിക അവസ്ഥകളോ, സ്ഥാനമാനങ്ങളോ, നിരന്തര പോരാട്ടങ്ങളോ, പരലോക ജീവിതത്തിന്റെയും മരണാനന്തര ജീവിതത്തിന്റെയും തയ്യാറെടുപ്പിന് തടസ്സമാ കാതിരുന്ന ഒരു മുസ്ലിം ഭരണാധികാരി യുടെ സൽപ്പേരിന്റെ സുഗന്ധപൂരിതമായ ഓർമ്മകൾ അവശേഷിപ്പിച്ച് തൊണ്ണൂറാം വയസ്സിൽ മഹാനവർകൾ അല്ലാഹുവിലേക്ക് യാത്രയായി.
രാഷ്ട്രത്തിന്റെ വിശാലതയിലും, സൽ സ്വഭാവത്തിലും, രഹസ്യ ജീവിതത്തിന്റെ ധർമ്മനിഷ്ഠ യിലും അതുല്യനായിരുന്ന ചക്രവർത്തി മരണസമയം ചെയ്ത വസിയ്യത്തുകൾ:
1. പൊതു മുസ്‌ലിം ഖബർസ്ഥാനിൽ തന്നെ അടക്കണം
2. കഫൻ തുണിയുടെ വില അഞ്ചു രൂപ യെക്കാൾ കൂടരുത്.
ഔറംഗസേബ് ആലംഗീർ ചക്രവർത്തിയുടെ മരണത്തോടെ ഇന്ത്യയിൽ ഇസ്‌ലാമിക ഭരണവും അവസാനിക്കുകയായിരുന്നു. പിന്നീട് വന്ന ബഹാദുർഷ സഫറിൽ നിന്നും ക്രിസ്താബ്ദം 1857 ൽ ബ്രിട്ടീഷുകാർ ഇന്ത്യയുടെ ഭരണം പിടിച്ചെടുത്തതോടെ ഇസ്ലാമും ഒപ്പം മാനുഷിക മൂല്യങ്ങളും ഇന്ത്യയിൽ ബലഹീനമാകുകയായിരുന്നു.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso