

ജനറേഷൻ മാറി മാറി വരുമ്പോൾ
2025-02-14
Web Design
15 Comments
2025 ജനുവരി 1 ന് പുലർച്ചെ 12:03 ന് മിസോറാമിൽ ഐസ്വാളിലെ ഡർട്ട്‌ലാങിലുള്ള സിനഡ് ഹോസ്പിറ്റലിലാണ് രാജ്യത്തെ ആദ്യത്തെ ബീറ്റ തലമുറയില്‍പ്പെട്ട കുഞ്ഞ് ജനിച്ചത്. പുതിയ തലമുറ! ജനനസമയത്ത് 3.12 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആണ്‍കുട്ടി പൂര്‍ണ ആരോഗ്യവാനാണെന്നാണ് ആശുപത്രി അറിയിക്കുന്നത്. ഫ്രാങ്കി റെമ്രുഅറ്റിക സെദുങ് എന്നാണ് ഈ പുതിയ തലമുറ കുരുന്നിന് കുടുംബം നല്‍കിയിരിക്കുന്ന പേര്. നിലവില്‍ ആശുപത്രി വിട്ട കുഞ്ഞ് മാതാവ്, പിതാവ്, മൂത്ത സഹോദരി എന്നിവരോടൊപ്പം. ഐസ്വാളിലെ ഖത്‌ല ഈസ്റ്റിലാണ് താമസിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ബീറ്റ ആൺകുട്ടിക്ക് ജന്മം നൽകിയതിൽ കുഞ്ഞിന്‍റെ മാതാവ് അതീവസന്തോഷം പ്രകടിപ്പിച്ചതായി ആകാശവാണി പറയുന്നു.
സൈലന്റ് ജനറേഷൻ
1928 മുതൽ 1945 വരെയുള്ള കാലഘട്ടത്തിൽ ജനിച്ചവർ സൈലന്റ് ജനറേഷൻ എന്നാണ് അറിയപ്പെടുക. സാമ്പത്തിക മാന്ദ്യത്തിന്റെയും രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടത്തിലൂടെ കടന്നുപോയ ഇവർക്ക് ടെക്‌നോളജിയുമായി ബന്ധമൊന്നുമില്ല. അതുകൊണ്ട് തന്നെ ഇവരെ നിശബ്ദ ജനറേഷൻ എന്നും വിളിക്കാറുണ്ട്.
ബേബി ബൂമേഴ്സ്
1946 മുതൽ 1964 വരെയുള്ള കാലഘട്ടത്ത് ജനിച്ചവരെയാണ് ഈ ജനറേഷനിൽ അടയാളപ്പെടുത്തുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് ഈ ജനറഷൻ പിറവിയെടുക്കുന്നത്. കംപ്യൂട്ടറിന്റെ കണ്ടുപിടുത്തവും ചന്ദ്രനിൽ ഇറങ്ങിയതിനും ടിവിയുടെ ആവിർഭാവം ഈ തലമുറ കണ്ടുവെങ്കിലും സാങ്കേതിക വിദ്യയുമായി അത്ര അടുത്ത ബന്ധം ഈ തലമുറയ്ക്കില്ല എന്നതാണ് പ്രത്യേകത. 2021-ലെ കണക്കനുസരിച്ച്, ബേബി ബൂമറുകൾ യുഎസ് ജനസംഖ്യയുടെ 21.8% വരും.
ജനറേഷൻ എക്സ്
1965 മുതൽ 1980 വരെയുള്ളവരെയാണ് ജനറേഷൻ എക്സ് എന്ന് വിളിക്കുന്നത്. സമൂഹത്തിലെ നിരവധി മാറ്റങ്ങൾക്ക് ഇവർ സാക്ഷികളായിട്ടുണ്ട്. ജനറേഷൻ X നെ "ബേബി ബസ്റ്റ്" തലമുറ എന്നും വിളിക്കുന്നു.
മില്ലേനിയൽസ്
1981 മുതൽ 1996 വരെയുള്ള കാലഘട്ടത്തിൽ ജനിച്ചവരെയാണ് മില്ലേനിയൽസ് എന്ന് വിളിക്കുന്നത്. ഈ ഗ്രുപ്പിനെ ജനറേഷൻ വൈ എന്നും വിളിക്കുന്നു. സാങ്കേതിക വിദ്യയുടെ എല്ലാവശങ്ങളും ഈ ഗ്രുപ്പിൽ ഉൾപ്പെട്ടവർക്ക് അറിയാം. അതോടൊപ്പം മറ്റ് ജനറേഷനുമായി താരതമ്യം ചെയ്യുമ്പോൾ മില്ലേനിയൽസ് ഗ്രുപ്പിന് ഉയർന്ന വിദ്യാഭ്യാസമാണുള്ളത്.
ജെൻസി
1997 മുതൽ 2012 വരെ ജനിച്ച തലമുറ ജനറേഷൻ ഇസഡ് എന്നാണ് അറിയപ്പെടുന്നത്. ഡിജിറ്റൽ ലോകം മുഴുവനായി കീഴടക്കിയ തലമുറ എന്നുവേണമെങ്കിൽ ഈ ഗ്രുപ്പിനെ വിളിക്കാൻ സാധിക്കും. ആഗോളതലത്തിൽ കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗമായി ഇവരെ കണക്കാക്കാറുണ്ട്.
ആൽഫാ
2013 മുതൽ 2024 വരെയുള്ള സമയത്ത് ജനിച്ചവരെ ജനറേഷൻ ആൽഫ എന്നാണ് വിളിക്കുന്നത്. ഈ വിഭാഗത്തിൽ ഉൾപ്പെട്ടവർ ഐ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ പ്രാപ്തരായവരാണ്. ഈ വിഭാഗമാണ് ഏറ്റവും കൂടുതൽ ഓൺലൈൻ പഠനത്തിലൂടെ വിദ്യാഭ്യാസം നേടുന്നത്.
ബീറ്റ ജനറേഷൻ
2025 മുതൽ 2039 വരെ ജനിക്കുന്ന കുട്ടികളെയാണ് ബീറ്റ ജനറേഷൻ എന്ന് വിളിക്കുക. മില്ലേനിയൽസിലെ ഇളമുറക്കാരുടെയും ജെൻസീ തലമുറയിലെ മുതിർന്നവരുടെയും കുട്ടികളായിരിക്കും ഈ ജനറേഷനിൽ ഇടം പിടിക്കുക. സാങ്കേതിക വിദ്യയുടെ അതിപ്രസരത്തിലേക്ക് ജനിച്ചുവീഴുന്ന ഈ കുട്ടികളുടെ മനസികാരോഗ്യത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ടി വരുമെന്നാണ് ആരോഗ്യമേഖലയിലുള്ളവർ അഭിപ്രായപ്പെടുന്നത്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso