SYS@70-5/ മരിക്കാത്ത ഓർമ്മകൾ
15-06-2023
Web Design
15 Comments
ഈ സ്ഥാപനം സുന്നി യുവജന സംഘത്തിന്റെത് മാത്രമാണ്. പക്ഷേ അതിന് ഒരു നടത്തിപ്പ് കമ്മിറ്റി ഉണ്ടാവുകയും കാന്തപുരം അതിന്റെ ജനറൽ ജനറൽ സെക്രട്ടറിയാവുകയും പണം വരുന്നത് തന്റെ കയ്യിലൂടെ ആവുകയും എല്ലാം ചെയ്തപ്പോൾ തന്റെ അദ്ധ്വാനത്തിന്റെ പ്രതിഫലവും തന്റെ പ്രവർത്തന കേന്ദ്രവുമായി മർകസ് വരണമെന്ന താൽപര്യം അബൂബക്കർ മുസ്ലിയാരെ പോലെ ഒരാൾക്ക് ഉണ്ടാകുക സ്വാഭാവികമാണ്. അതിന് സ്വാ
ജമാഅത്തെ ഇസ്‌ലാമി നേതാവ് എം.വി. മുഹമ്മദ് സലീം മൗലവിയായിരുന്നു യോഗം ഉല്‍ഘാടനം ചെയ്തത്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേരളത്തില്‍ വലിയ ഒച്ചപ്പാടുണ്ടായി. സ്വന്തം കൂടാരത്തിൽ പോലും ഇത് മുറുമുറുപ്പുണ്ടാക്കി. കാരണം അദ്ദേഹം പുത്തന്‍വാദികളുമായി ചങ്ങാത്തം സ്ഥാപിക്കുക മാത്രമല്ല അവരെ തൃപ്തിപ്പെടുത്തുവാനായി അവരും സുന്നികളും തമ്മിലുള്ള ഭിന്നിപ്പ് ശാഖാപരമാണെന്നും അത് മദ്ഹബുകള്‍ തമ്മിലുള്ള ഭിന്നിപ്പുകള്‍ പോലെത്തന്നെയാണെന്നും അതിന്റെ പേരില്‍ ഒരു വാദപ്രതിവാദമോ മറ്റൊ നടത്തുന്നതു സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കുമെന്നും തന്നിമിത്തം അത് ഒഴിവാക്കേണമെന്നും മറ്റും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ സമര്‍ത്ഥിച്ചിരുന്നു. സത്യത്തിനും സമസ്തയുടെ നിലപാടിനും ഒട്ടും നിരക്കാത്ത ഈ റിപ്പോര്‍ട്ട് കണ്ടതിനെ തുടര്‍ന്നു സമസ്തയുടെ മുശാവറ യോഗം ചേര്‍ന്നു. പരിശുദ്ധ അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആദര്‍ശം മുറുക്കിപിടിക്കുന്ന സുന്നികളുടെ അന്തസ്സുയര്‍ത്തുവാന്‍ അഹോരാത്രം അത്യദ്ധ്വാനം ചെയ്തിരുന്ന മര്‍ഹൂം ഇ.കെ. ഹസ്സന്‍ മുസ്‌ല്യാര്‍ വല്ലാതെ ക്ഷുഭിതനായി. എ.പി. യെ സമസ്തയില്‍ നിന്നു തന്നെ പുറത്താക്കണമെന്നു വരെ അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ബഹു: ഇ.കെ. അബൂബക്കര്‍ മുസ്‌ല്യാര്‍ അദ്ദേഹത്തെ സാന്ത്വനപ്പെടുത്തുകയും തല്‍ക്കാലം ഓഫീസ് സെക്രട്ടറി സ്ഥാനത്തുനിന്നു ഒഴിവാക്കിയാല്‍ മതി എന്നു പറയുകയും ചെയ്തു.
1978 ൽ ഷാർജയിലെ സൈത്ത് എന്ന സ്ഥലത്തെ ഖാസിയും കടുത്ത വഹാബിയുമായ ശൈഖ് മഹ്‌വീത്തി എന്ന ആളെ എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ കാരന്തൂര്‍ സുന്നീ മര്‍ക്കസില്‍ കൊണ്ടുവരികയുണ്ടായി. അതറിഞ്ഞ വഹാബി നേതാവായ എം.കെ. ഹാജി എ.പി.യുമായി ബന്ധപ്പെട്ടു മഹ്‌വീത്തിയെ തിരൂരങ്ങാടി യത്തീംഖാന സന്ദര്‍ശിക്കുവാന്‍ ക്ഷണിച്ചു. അങ്ങനെ എ.പി. മഹ്‌വീത്തിയെ കൂട്ടി തിരൂരങ്ങാടി യത്തീംഖാനയില്‍ വന്നു. അവിടെ എം.കെ. ഹാജിക്ക് പുറമെ മറ്റു പല വഹാബീ നേതാക്കളുമുണ്ടായിരുന്നു. അവരൊന്നിച്ചു എ.പി. ആഹാരം കഴിക്കുകയും യോഗത്തില്‍ സംബന്ധിക്കുകയും ചെയ്തു. ഇതും കോലാഹലങ്ങൾക്ക് വഴിവെച്ചു. ഇതിനെ കുറിച്ച് ചോദ്യം വന്നപ്പോൾ അവര്‍ തടി തപ്പിയത്, തിരൂരങ്ങാടി യത്തീംഖാന മുജാഹിദുകളുടെ ആയതുകൊണ്ട് ശൈഖ് മഹ്‌വീത്തിയെ അങ്ങോട്ട് ഒറ്റക്കയച്ചാല്‍ അവര്‍ സമസ്തയെപ്പറ്റി അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചെങ്കിലോ എന്നു ഭയപ്പെട്ടതുകൊണ്ടാണ് എ.പി. കൂടെ പോയത് എന്ന് പറഞ്ഞാണ്. അപ്പോൾ മഹ് വീത്തി ഒന്നാന്തരം വഹ്ഹാബിയാണ് എന്നത് മറച്ചുവെക്കുകയുമായിരുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് അവരുടെ ബിദഇകളോടുള്ള വിരോധം ലീഗ് വിരോധം പോലെ സ്വന്തമായി സംഘടിക്കുവാനും സമ്പാദിക്കുവാനുള്ള കറുക്കുവഴി മാത്രമായിരുന്നു എന്നാണ്. ഇതെല്ലാം വലിയവായിൽ വിളിച്ചു പറഞ്ഞ് തക്ബീർ ചൊല്ലിച്ച് ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ കൈവീശി കടന്നുപോകാൻ മിടുക്കനമായിരുന്നല്ലോ കക്ഷി.
10
നാഴികക്കല്ലുകൾ
പിറന്നുവീണതു മുതൽ പ്രവർത്തന വേദിയിൽ സജീവമാണ് സുന്നീ യുവജന സംഘം. എല്ലാ തലത്തിലുമുളള അഹിതങ്ങൾക്കെതിരെ സംഘടന എന്നും ശബ്ദിച്ചിട്ടുണ്ട്. 1967 ൽ സന്താന നിയന്ത്രണം നിർബന്ധമാക്കാൻ ഉള്ള ഗവൺമെന്റ് ശ്രമങ്ങൾക്കെതിരെയും കക്കാട് മദ്രസാ കേസിൽ സുന്നീ പക്ഷത്തോടും നേതാക്കളോടും അപമര്യാദയായി സംസാരിച്ചതിനെതിരെയും 1968 ൽ സ്കൂൾ വിദ്യാർഥികളിൽ സുന്നീ വിരുദ്ധ ആശയങ്ങൾ കുത്തിവെക്കുന്നതിനെതിരെയും 1972 ൽ ഏക സിവിൽ കോഡ് നടപ്പാക്കാൻ ഉദ്യമിക്കുന്നതിനെതിരെയും 1975-ൽ ഭൂനയ ബില്ലിന്റെ പരിധിയിൽ വഖഫ് സ്വത്തുക്കളെ ഉൾപ്പെടുത്തുന്നതിനെതിരെയും എല്ലാം നടത്തിയ പ്രതിഷേധങ്ങൾ സംഘടനയുടെ ചിന്താ വ്യാപ്തി കാണിക്കുന്നു. ഒരു സമൂഹമെന്ന നിലക്ക് സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചുമുളള അവബോധം സംഘടന എക്കാലത്തും പുലർത്തിയിട്ടുണ്ട്.
സംസ്ഥാന കമ്മിറ്റിയുടെയും കീഴ്ഘടകങ്ങളുടെയും പ്രവർത്തനങ്ങൾ ഓരോ കാലത്തും ആ കാലത്തിന്റെ ആവശ്യങ്ങളായിരുന്നു. വയോജന ക്ലാസുകൾ, മതപ്രഭാഷണങ്ങൾ, ദിവസങ്ങളും മാസങ്ങളും നീണ്ടുനിൽക്കുന്ന ക്യാമ്പയിനുകൾ, തുടങ്ങിയവ എക്കാലത്തും നടത്തപ്പെടുകയും വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പാവപ്പെട്ടവരെ സഹായിക്കാൻ വേണ്ടി റിലീഫ് പ്രവർത്തനങ്ങൾ, പുണ്യ ദിനങ്ങളുടെ ആചരണങ്ങളും ആഘോഷങ്ങളും എന്നിവ എപ്പോഴും സുന്നി യുവജന സംഘത്തിന്റെ പ്രധാന പരിഗണനയുള്ള കാര്യങ്ങളാണ്. സംഘടന ആദ്യമായി പ്രവർത്തകർക്ക് വേണ്ടിയുള്ള പഠന ക്യാമ്പ് സംഘടിപ്പിക്കുന്നത് 1985 ജനുവരി 1, 2 തീയതികളിലാണ്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി പ്രവർത്തിച്ചിരുന്ന നൂറുൽ ഹുദാ അറബി കോളേജിൽ വച്ച് നേതൃ പരിശീലന ക്യാമ്പ് ആയിരുന്നു നടത്തിയത്. നാടിനെയും സമുദായത്തെയും സമൂഹത്തെയും ബാധിക്കുന്ന പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരമാർഗങ്ങൾക്ക് വേണ്ടി കമ്മിറ്റി എക്കാലത്തും ശ്രമിച്ചിട്ടുണ്ട്.
സ്ഥാപനങ്ങൾ സ്ഥാപിച്ചു നടത്തുക എന്നത് സുന്നി യുവജന സംഘത്തിന്റെ അജണ്ടയിലുളള കാര്യമല്ല. എന്നിട്ടും
സുന്നി യുവജന സംഘത്തിന്റെ കീഴിൽ പല സ്ഥാപനങ്ങളും സ്ഥാപിക്കപ്പെടുകയും വളരുകയും ചെയ്യുകയുണ്ടായി. ഊർജ്ജ്വസ്വലരായ ഉലമാഇന്റെയും ഉമറാഇന്റെയും സങ്കേതമായിരുന്നു സുന്നി യുവജന സംഘം എന്നതിന്റെ തെളിവുകൂടിയാണിത്. തിരൂര്‍ താലൂക്ക് സുന്നി യുവജന സംഘവും ജംഇയ്യത്തുല്‍ ഉലമായും നേതൃത്വം നല്‍കിയാണ് വളവന്നൂര്‍ ബാഫഖി യതീംഖാനയും അനുബന്ധ സ്ഥാപനങ്ങളും സ്ഥാപിച്ചത്. നിരവധി സ്ഥാപനങ്ങളുടെ സമുച്ചയമായി അത് ഇപ്പോഴും തലയുയർത്തി നിൽക്കുന്നു. വല്ലപ്പുഴ യതീംഖാനയും ചാവക്കാട് ദാറുറഹ്മ യതീംഖാനയും എസ്.വൈ. എസ്സിന്റെ സംഭാവനയാണ്. വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ ഇസ്‌ലാമിക് കോംപ്ലക്‌സ് സംഘടന നേരിട്ട് നടത്തുന്ന സ്ഥാപനമാണ്. 1978 ല്‍ സുന്നി യുവജന സംഘം കോഴിക്കോട് ജില്ലാ സമ്മേളനം നടന്നപ്പോഴാണ് മര്‍ക്കസു സഖാഫത്തിസ്സുന്നിയ്യക്ക് തറക്കല്ലിട്ടത് എന്ന് നാം നേരത്തെ പറഞ്ഞു. എസ്.വൈ.എസ്സിന്റെ സ്ഥാപനമെന്ന നിലയ്ക്ക് വിദേശത്തും സ്വദേശത്തുമുളള സുന്നികളുടെ വിയര്‍പ്പുകണങ്ങള്‍ കൊണ്ടാണ് മര്‍ക്കസ് വളര്‍ന്നത്. (എന്നാലിന്നത് സംഘടനയില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ട് സ്വകാര്യ ട്രസ്റ്റിന്റെ കീഴിലാക്കിയിരിക്കുകയാണ്)
ജനങ്ങളില്‍ മത ബോധമുണ്ടാക്കുന്നതിനാണ് സംഘടന രൂപീകരിക്കപ്പെട്ടത്. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടി എസ്. വൈ. എസിന്റെ ശാഖകളില്‍ മതപ്രസംഗങ്ങളും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് ലൈബ്രറികളും പ്രവർത്തിക്കുന്നുണ്ട്. മഹല്ലുകളിലെ ദീനീരംഗം സമ്പുഷ്ടമാക്കുന്നതില്‍ സംഘടനാ പ്രവര്‍ത്തകര്‍ സജീവ പങ്ക് വഹിക്കുന്നു. സ്റ്റേറ്റ്, ജില്ല, മേഖല പഞ്ചായത്ത് തലങ്ങളില്‍ കേമ്പുകളും സമ്മേളനങ്ങളും കണ്‍വന്‍ഷനുകളും സംഘടിപ്പിച്ചു കൊണ്ട് സുന്നീരംഗം സജീവമാക്കാനും പ്രവര്‍ത്തകരില്‍ ഈമാനികാവേശം വളര്‍ത്താനും സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
സംഘടനയുടെ മുഖപത്രമാണ് സുന്നി അഫ്കാര്‍ വാരിക. കാലിക പ്രസക്തിയുളള ലേഖനങ്ങള്‍ക്കു പുറമെ കര്‍മ്മ ശാസ്ത്രം, ഹദീസ്, ചരിത്രം തുടങ്ങി ഒട്ടേറെ വിഷങ്ങളില്‍ കനപ്പെട്ട ലേഖനങ്ങളുമായി വായനക്കാരുടെ കരങ്ങളിലെത്തുന്ന അഫ്കാര്‍ സുന്നികളുടെ മനം കുളിര്‍പ്പിക്കുന്ന വായനാനുഭവമാണ്. സുന്നി ഇതരുടെ ജല്‍പനങ്ങള്‍ക്ക് ചുട്ട മറുപടി നൽകുന്നതിലും പത്രം ശ്രദ്ധിക്കുന്നു. അനുദിനം കോപ്പികള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് പത്രത്തിന്റെ പ്രചാരത്തെയും സ്വീകാര്യതയെയുമാണ് സൂചിപ്പിക്കുന്നത്.
തീവ്രവാദത്തിനും വര്‍ഗീയതക്കുമെതിരെ 1993ല്‍ നടത്തിയ ശാന്തിയാത്ര, 2005 കുറ്റിപ്പുറം ഖുതുബുസ്സമാന്‍ നഗറില്‍ നടന്ന സുവര്‍ണ്ണ ജൂബിലി മഹാസമ്മേളനം, 2007 മെയില്‍ നട്ന്ന തീവ്രവാദവിരുദ്ധ സന്ദേശയാത്ര എന്നിവയെല്ലാം എസ്.വൈ. എസ്‌ന്റെ ചരിത്രത്തിലെ പൊന്‍തുവലുകളാണ്. 2014 ഏപ്രില്‍ 4,5,6 തിയ്യതികളില്‍ കാസര്‍ഗോഡ് വാദീ ത്വൈബയില്‍ നടന്ന സുന്നി യുവജന സംഘം അറുപതാം വാര്‍ഷിക സമ്മേളനം കേരളത്തിന്റെയും മുസ്ലിം ലോകത്തിന്റെയും പൊതു ശ്രദ്ധ നേടിയെടുക്കുകയുണ്ടായി.
11
മരിക്കാത്ത ഓർമ്മകൾ
പ്ലാറ്റിനം ജൂബിലിയിലെത്തി നിൽക്കുന്ന സുന്നി യുവജന സംഘത്തെ നയിച്ച നായക നേതാക്കന്മാരുടെ പട്ടിക വലുതും സമ്പന്നവുമാണ്. അവരെ എല്ലാവരെയും ഉൾക്കൊള്ളുക എന്നത് ഇത്തരം ഒരു ലഘു കൃതിക്ക് കഴിയാത്തതാണ്. എന്നിരുന്നാലും ഏഴു പതിറ്റാണ്ടിന്റെ മുന്നേറ്റത്തിന് ഇടയിൽ സംഘടനയ്ക്ക് ഒരിക്കലും മറക്കാനാവാത്ത പല മഹാന്മാരുടെയും നേതൃത്വം ലഭിച്ചിട്ടുണ്ട്. അവരെ മാത്രം ഹൃസ്വമായി പ്രാർഥനാ പൂർവ്വം അനുസ്മരിച്ചു നിറുത്തുവാനേ നമുക്ക് ഇപ്പോൾ സാധിക്കൂ.
1 എൻ അബ്ദുല്ല മുസ്ലിയാർ പൂന്താവനം
സുന്നി കേരളം എക്കാലവും അഭിമാനപൂർവ്വം അനുസ്മരിക്കുന്ന നാമമാണ് മൗലാനാ എൻ അബ്ദുല്ല മുസ്ലിയാർ പൂന്താവനം. പണ്ഡിതൻ, പ്രഭാഷകൻ, മുദരിസ് സമസ്തയുടെ സംഘാടക നേതാവ് തുടങ്ങി നിരവധി വിശേഷണങ്ങൾക്ക് അർഹനായ അബ്ദുള്ള മുസ്ലിയാർ നെടിയേടത്ത് കുഞ്ഞലവി ഹാജി-മതാരി മൂസക്കുട്ടി ഹാജിയുടെ മകൾ ഫാത്തിമ ഹജ്ജുമ്മ ദമ്പതികളുടെ മകനായി 1917 ൽ പെരിന്തൽമണ്ണക്കടുത്ത പൂന്താവനത്താണ് ജനിക്കുന്നത്. സ്വദേശത്ത് നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം പൊടിയാട്, പറമ്പിൽ, പട്ടിക്കാട് റഹ്മാനിയ മസ്ജിദ്, എന്നീ ദർസുകളിൽ മതപഠനം നടത്തി. മതിലകം കുഞ്ഞഹമ്മദ് മുസ്ലിയാർ, കെ ടി ഇബ്രാഹിം മുസ്‌ലിയാർ, എ പി കുഞ്ഞഹമ്മദ് മുസ്ലിയാർ, പള്ളിപ്പുറം അബ്ദുൽ ഖാദർ മുസ്ലിയാർ തുടങ്ങിയവരാണ് പ്രധാന ഉസ്താദുമാർ. വെല്ലൂർ ബാഖിയാത്തിലായിരുന്നു ഉപരിപഠനം. അബ്ദു റഹീം ഹസ്റത്ത്, മഖ്ദും ഹസ്റത്ത് തുടങ്ങിയവരായിരുന്നു അവിടെ ഗുരുനാഥൻമാർ. 1943 ൽ ബാഖിയാത്തിൽ നിന്ന് സനദ് നേടി.
പാണ്ടിക്കാടിനടുത്ത കൊടശ്ശേരിയിലായിരുന്നു ആദ്യത്തെ ദർസ്. പിന്നീട് നിലമ്പൂർ, ആനക്കയം, കൊടിഞ്ഞി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ ദർസ് നടത്തി. ഉജ്വല വാഗ്മിയായിരുന്നു അദ്ദേഹം. അതിനാൽ അക്കാലത്തുണ്ടായിരുന്ന ധാരാളം പളളികൾ, മദ്റസകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സംസ്ഥാപനത്തിൽ അദ്ദേഹത്തിന്റെ വിയർപ്പുണ്ട്. സുന്നത്ത് ജമാഅത്തിന്റെ ആശയ പ്രചരണത്തിനും അദ്ദേഹത്തിന്റെ വാഗ്വിലാസം ഏറെ ഉപകാരപ്പെട്ടു. അദ്ദേഹത്തിന്റെ പ്രഭാഷണ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത അനുഭവം കോഴിക്കോട് കുറ്റിച്ചിറയിലെ ആറു മാസം നീണ്ടു നിന്ന പ്രഭാഷണമായിരുന്നു. സ്ഫുടമായ ഭാഷയും ആകർഷകമായ ശൈലിയും അദ്ദേഹത്തെ വേറിട്ട് അടയാളപ്പെടുത്തി. സമസ്തയുടെ സമ്മളനങ്ങളിൽ സുപ്രധാന വിഷയങ്ങൾ അവതരിപ്പിച്ചിരുന്നത് അദ്ദേഹമായിരുന്നു. പറവണ്ണയുടെ ശൈലിയും പതിയുടെ സ്‌ഥൈര്യവും ഉസ്മാൻ സാഹിബിന്റെ ഭാഷാശേഷിയും ഒന്നിച്ച് ഒരാളിൽ ഒരുമിച്ചു കൂടിയ അനുഭവമായിരുന്നു എൻ അബ്ദുല്ല മുസ്ലിയാരുടേത് എന്ന് സമകാലികർ പറയാറുണ്ട്.
1954 ഫെബ്രുവരി 6 ന് അദ്ദേഹം സമസ്ത മുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അൽ ബയാൻ മാസികയുടെ സഹപത്രാധിപരുമായിരുന്നു അദ്ദേഹം. 1959 ൽ സുന്നീ യുവജന സംഘം പുനസ്സംഘടിപ്പിക്കപ്പെട്ടപ്പോൾ അദ്ദേഹം ഏകകണ്ഠമായി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. എസ് വൈ എസ്സിന് ഭരണഘടന ഉണ്ടാകിയതും സംഘടന സമസ്തയുടെ ഔദ്യോഗിക കീഴ്ഘടകമായി അംഗീകരിക്കപ്പെട്ടതുമെല്ലാം അദ്ദേഹത്തിന്റെ കാലത്താണ്. 1962 ൽ ഒരു ബസ്സപകടത്തെ തുടർന്ന് അദ്ദേഹം പൊതുപ്രവർത്തന രംഗത്തു നിന്നു മാറി. പിന്നീട് എസ് വൈ എസ്സിനെ നയിച്ചത് കെ വി ഉസ്താദായിരുന്നു. അപ്പോൾ എൻ അബ്ദുല്ല മുസ്‌ലിയാരെ വൈസ് പ്രസിഡണ്ടായി നിലനിറുത്തി.
പട്ടിക്കാടിനടുത്താണ് അദ്ദേഹത്തിന്റെ സ്വദേശം എന്ന നിലക്ക് ജ്യാമിഅ നൂരിയ്യ അറബിയ്യയുടെ സംസ്ഥാപനത്തിൽ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹത്തെ പോലുളളവരുടെ ശ്രമഫലമായിട്ടാണ് ജാമിഅയും സ്വത്തുവകകളും സമസ്തക്ക് ലഭിച്ചത്. പള്ളിപ്പുറം അബ്ദുൽ ഖാദിർ മുസ്ലിയാരുടെ പുത്രി റാബിഅയായിരുന്നു ഭാര്യ. മക്കളില്ല. 1979 സെപ്തമ്പർ 3 ദുൽ ഖഅദ് ഒന്നിനായിരുന്നു മഹാനവർകളുടെ വഫാത്ത്. പൂന്താവനം മഹല്ല് മഖ്ബറയിൽ അവർ അന്ത്യവിശ്രമം കൊള്ളുന്നു.
2 കെ വി മുഹമ്മദ് മുസ്ലിയാർ കൂറ്റനാട്
മുസ്ലിം കൈരളിയുടെ നവോത്ഥാന പ്രവർത്ഥനങ്ങളിൽ നിർണായക പങ്ക് വഹിക്കുകയും വിജ്ഞാന വീഥിയിൽ താരകമായി ജ്വലിച്ച് നിൽക്കുകയും ചെയ്ത പണ്ഡിത ജോതിസ്സായിരുന്നു ശൈഖുനാ കെ.വി മുഹമ്മദ് മുസ്ലിയാർ.
പണ്ഡിത പ്രതിഭയും, സമസ്തയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനുമായിരുന്ന ശിഹാബുദ്ദീന്‍ അബൂസആദത്ത് അഹ്മദ്‌കോയ ശ്ശാലിത്തിയുടെ നിര്യാണം മൂലം വന്ന ഒഴിവില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ മൗലാന സമസ്ത മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മുശാവറ അംഗമാവുന്നതിനു മുമ്പുതന്നെ 1954-ല്‍ നടന്ന 20-ാം സമ്മേളനത്തില്‍ അദ്ദേഹം മുഖ്യപ്രഭാഷകനായിരുന്നു. സുന്നത്തും ബിദ്അത്തും എന്ന വിഷയം സമാപന സമ്മേളനത്തില്‍ അവതരിപ്പിച്ചത് കെ.വി. ആയിരുന്നു. മുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പിറ്റേവര്‍ഷം 1956 സെപ്തംബര്‍ 20-നു തന്നെ സമസ്ത ജോയിന്റ് സെക്രട്ടറി പദവിയിലേക്ക് അദ്ദേഹം ഉയര്‍ന്നു.
മാസങ്ങള്‍ നീണ്ടുനിന്ന മതപ്രസംഗത്തിലൂടെ കോഴിക്കോട് നഗരത്തില്‍ കച്ചവടക്കാരുമായും അടുത്ത ബന്ധമാണദ്ദേഹത്തിനുണ്ടായിരുന്നത്. ആ കാലത്ത് സമസ്ത മുശാവറ കോഴിക്കോട് ചേരുമ്പോള്‍ ഉലമാക്കളുടെ ഭക്ഷണചെലവിന് വലിയങ്ങാടിയിലെ കച്ചവടക്കാരില്‍ നിന്ന് സംഖ്യ ശേഖരിച്ചിരുന്നത് കെ.വി.യായിരുന്നു. 1957-ല്‍ പറവണ്ണയുടെ ഒഴിവില്‍ താനൂര്‍ മദ്‌റസയുടെ മാനേജരായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1959-ല്‍ എൻ. അബ്ദുല്ല മുസ്‌ലിയാര്‍ പ്രസിഡണ്ടായി സുന്നീ യുവജനസംഘം പുന:സംഘടിപ്പിക്കപ്പെട്ടപ്പോള്‍ കെ.വി. വൈസ് പ്രസിഡണ്ടായിരുന്നു. 1962-ല്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം പ്രസിഡണ്ടായ കാലത്താണ് സംഘടനയുടെ കീഴില്‍ മുഖപത്രം ആരംഭിച്ചത്.
1957-ല്‍ വിദ്യാഭ്യാസ ബോര്‍ഡിൽ അദ്ദേഹം എക്‌സിക്യൂട്ടീവ് അംഗമായി. 1975 മുതല്‍ മരിക്കുന്നതുവരെ ബോർഡ് വൈസ്പ്രസിഡണ്ടുമായിരുന്നു. 19 89-ല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയായി. 1996 മുതല്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ടും, മുഅല്ലിം ക്ഷേമനിധി ചെയര്‍മാനുമായിരുന്നു.
ജാമിഅഃ നൂരിയ്യഃയുടെ തുടക്കം മുതല്‍ പ്രവര്‍ത്തക സമിതിയംഗമായിരുന്നു അദ്ദേഹം. 81 മുതല്‍ കോളേജ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി. പൊന്നാനി മഊനത്ത് വര്‍ക്കിംഗ് കമ്മിറ്റിയംഗം, മഊനത്ത് അറബിക് കോളേജ് കമ്മിറ്റി പ്രസിഡണ്ട്, വളാഞ്ചേരി മര്‍ക്കസ് വൈസ്പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചു.
എടപ്പാള്‍ ദാറുല്‍ ഹിദായുടെ സ്ഥാപക പ്രസിഡണ്ടും ജീവനാഡിയുമായിരുന്നു. കെ.കെ. ഹസ്രത്തിന്റെ നിര്യാണത്തെതുടര്‍ന്ന് സമസ്ത മലപ്പുറം ജില്ലാ പ്രസിഡണ്ടായും കെ.വി. ഉസ്താദ് തെരഞ്ഞെടുക്കപ്പെട്ടു. സമസ്തയെ പ്രതിനിധീകരിച്ച് ആദ്യമായി കേരള വഖഫ് ബോര്‍ഡില്‍ അംഗമായത് കെ.വിയായിരുന്നു. ഹജ്ജ് കമ്മിറ്റിയംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സ്വപ്രയത്‌നത്തിലൂടെ മലയാള ഭാഷയില്‍ ആഴമേറിയ അറിവു നേടിയ കെ വി ഉസ്താദ് സ്വപ്രയത്‌നത്തിലൂടെയാണ് സാഹിത്യം വശപ്പെടുത്തിയത്. ബിദഈ പ്രസ്ഥാനങ്ങള്‍ സ്ഫുടമായ ഭാഷയില്‍ പ്രസംഗിക്കുകയും, എഴുതുകയും ചെയ്യുകവഴി യുവജനങ്ങളും, ബുദ്ധിജീവികളും വഴിതെറ്റിപ്പോകുന്നതുകണ്ട് നമ്മുടെ ഭാഗത്ത് നല്ലഭാഷകളില്‍ സംസാരിക്കുന്നവരുടെ കുറവുമനസ്സിലാക്കിയതുകൊണ്ടാണ് ഭാഷാപഠനത്തിനായി ഒരുങ്ങിപ്പുറപ്പെട്ടതെന്ന് കെ.വി. ഉസ്താദ് തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഒരു ഖുർആൻ വ്യാക്യാതാവ് കൂടി ആയിരുന്നു. ബൃഹത്തും ആധികാരികവുമായ ഫത്ഹുറഹ്മാൻ ഫീ തഫ്സീരിൽ ഖുർആൻ എന്ന പരിഭാഷാ വ്യാഖ്യാന ഗ്രന്ഥം കൈരളിക്ക് അഭിമാനിക്കാൻ വക നൽകുന്ന അമൂല്യ നിധിയാണ്. അദ്ദേഹം എഴുതിയ ഖുര്‍ആന്‍ വ്യാഖ്യാനം മലയാളത്തില്‍ പ്രസിദ്ധീകൃതമായ ഏറ്റവും നല്ല വ്യാഖ്യാനമാണെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്നതാണ്. സുന്നീ സാഹിത്യ തറവാട്ടിലെ കാരണവര്‍ എന്ന പേരിലാണ് കെ.വി. അറിയപ്പെട്ടത്.
താനൂരില്‍ നിന്ന് കെ.വി. സ്വന്തമായി തന്നെ അല്‍ ബുര്‍ഹാന്‍ മാസിക പ്രസിദ്ധീകരിച്ചിരുന്നു. അല്‍ മുഅല്ലിം മാസികയുടെ ചീഫ് എഡിറ്ററായിരുന്ന അദ്ദേഹം മലയാളത്തിലും, അറബി-മലയാളത്തിലും അനവധി രചനകള്‍ നടത്തിയിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ കൂറ്റനാട് കുറുങ്ങാട് വളപ്പില്‍ അഹ്മദ്-ആമിന ദമ്പതികളുടെ പുത്രനായി 1915-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നാട്ടില്‍ വെച്ചു തന്നെ നേടി. വല്ലപ്പുഴ, പള്ളിക്കര, പരപ്പനങ്ങാടി, പനങ്ങാട്ടൂര്‍, വേങ്ങര-അരീക്കുളം എന്നീ ദര്‍സുകളില്‍ പഠനം പൂര്‍ത്തിയാക്കി. പ്രഗത്ഭരും പ്രശസ്തരുമായിരുന്ന ഞാലില്‍ മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ അലി കോമു മുസ്‌ലിയാര്‍, കൂട്ടിലങ്ങാടി ബാപ്പു മുസ്‌ലിയാര്‍, വേങ്ങര അരിക്കുളം ഓടക്കല്‍ കോയക്കുട്ടി മുസ്‌ലിയാര്‍ എന്നിവരായിരുന്നു ഉസ്താദുമാര്‍.
2000 ഏപ്രില്‍ 16-ന് മൗലാനാ കെ.വി. ഉസ്താദ് നമ്മെ വിട്ടുപിരിഞ്ഞു. എടപ്പാള്‍ ജുമാമസ്ജിദ് അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
3 ഇ കെ ഹസ്സൻ മുസ്ലിയാർ
കോഴിക്കോട് പറമ്പില്‍ കടവിൽ പണ്ഡിതകുടുംബമായ എഴുത്തച്ച൯കണ്ടി കോയട്ടി മുസ്ലിയാരുടെ ആറാമത്തെ പുത്രനായി 1926 ൽ ഹസ൯ മുസ്ലിയാ൪ ജനിച്ചു. പ്രാഥമിക പഠനം പിതാവില്‍ നിന്ന് തന്നെ നേടി. പിന്നീട് ചെറുമുക്ക്, കോട്ടുമല, ഇടപ്പള്ളി, തളിപ്പറമ്പ്, പാറക്കടവ്, മങ്ങാട്ട് എന്നിവിടങ്ങളില്‍ ഓതിപ്പഠിച്ചു. ജേഷ്‌ഠസഹോദര൯ ഇ കെ അബൂബക്ക൪ മുസ്ലിയാർ, കോട്ടുമല അബൂബക്ക൪ മുസ്ലിയാ൪, ഇടപ്പള്ളി അബൂബക്കർ മുസ്ലിയാർ, കുറ്റിക്കാട്ടൂർ ഇമ്പിച്ചാലി മുസ്ലിയാർ എന്നിവരാണ് ഗുരുനാഥന്മാാര്‍. ഉപരിപഠനം വെല്ലൂ൪ ബാഖിയാത്തില്‍ നിന്നായിരുന്നു.
കോഴിക്കോട് ജില്ലയിലെ ഇയ്യാട്, ഉരുളിക്കുന്ന്, മലപ്പുറം ജില്ലയിലെ പുത്തൂപാടം, തൃപ്പനച്ചി, ഇരുമ്പുചോല എന്നിവിടങ്ങളിലും പാലക്കാട് ജന്നത്തുല്‍ ഉലൂം, കാസർക്കോട് മാലികുദ്ദീനാർ എന്നിവിടങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. പാലക്കാട് ജന്നത്തുല്‍ ഉലൂമിന്റെയും കാസർക്കോട് ദീനാരിയ്യ അറബിക് കോളജിന്റെയും സ്ഥാപക൯ അദ്ദേഹമാണ്.
വഹാബികളുടെ കണ്ണിലെ കരടായിരുന്ന പറവണ്ണ മൊയ്തീ൯ കുട്ടി മുസ്ലിയാരുടെയും പതി അബ്ദുല്‍ ഖാദി൪മുസ്ലിയാരുടെയും പി൯ഗാമിയായിട്ടാണ് ഹസൻ മുസ്ലിയാർ സേവനരംഗത്തെത്തുന്നത്.
പ്രഗല്‍ഭനായ പണ്ഡിതൻ, നിസ്വാർഥനായ പ്രവർത്തകൻ,നിലവാരമുള്ള പ്രസംഗകൻ, ഫലം ചെയ്യുന്ന ഉപദേശകൻ, മാതൃകാപുരുഷൻ, വാത്സല്യനിധിയായ ഉസ്താദ്, കഴമ്പുറ്റ എഴുത്തുകാരൻ തുടങ്ങി എല്ലാമായിരുന്നു ശൈഖുനാ ഇ കെ ഹസൻ മുസ്ലിയാർ.
അസ്ത്രം കണക്കെയുള്ള ആ വെല്ലുവിളികേട്ട് എതിരാളികള്‍ പലപ്പോഴും സ്തംഭിച്ചുപോയിട്ടുണ്ട്. കൊടിയത്തൂരും വാഴക്കാട്ടും ചെറുവാടി മണല്പുതറത്തും ചേകന്നൂർ മൌലവിയുമായി നേരിട്ട് അദ്ദേഹം സംവാദത്തില്‍ ഏർപ്പെട്ടു. നിസ്കാരം മൂന്നു വക്താണെന്നു സമ൪ത്ഥിക്കാൻ ചേകന്നൂർ കണ്ടെത്തിയ തെളിവ് തന്നെയായിരുന്നു ഹസ൯ മുസ്ലിയാർക്കും ആധാരം. ഈ സംവാദങ്ങൾക്കു ശേഷം ഹസൻ മുസ്ലിയാരുടെ മരണം വരെ ചേകന്നൂർ മൗലവി സംവാദ രംഗത്ത് പ്രത്യക്ഷപ്പെട്ടില്ല. മത വിഷയത്തില്‍ ആരുടെയെങ്കിലും പ്രശംസയോ ആക്ഷേപമോ ഹസൻ മുസ്ലിയാർ മുഖവിലക്കെടുക്കുമായി രുന്നില്ല. കാര്യങ്ങള്‍ ആരുടെ മുമ്പിലും വെട്ടിത്തുറന്നു പറയുവാൻ അദ്ദേഹം ധൈര്യം കാണിച്ചു.
പഴയകാല സുന്നീ പ്രസിദ്ധീകരണമായിരുന്ന സുബുലുസ്സലാം, അൽ ജലാല്‍, സുന്നി ടൈംസ്, സുന്നി വോയ്സ് എന്നിവയിലൂടെ പഠനാർഹമായ ലേഖനങ്ങളെഴുതി അദ്ദേഹം തന്റെ തൂലികാ ശേഷി തെളിയിച്ചു. മൌദൂദി വാദങ്ങളെ ഖണ്ഡിച്ചു കൊണ്ടെഴുതിയ വ്യാജദൂത൯, വിവാദമായ വെള്ളിയഞ്ചേരി ഖുതുബ കേസിനോടനുബന്ധിച്ച് ഖുതുബ പരിഭാഷ പാടില്ലെന്ന ഹസൻ മുസ്ലിയാരുടെ സമർഥനവും പരിഭാഷ ആവാം എന്ന എടവണ്ണ എ അലവി മൌലവിയുടെ വാദവും ഖുതുബ ഇതര ഭാഷകളില്‍ ഓതുന്നതിന് തെളിവില്ലാത്തതിനാല്‍ അറബിയില്‍ തന്നെ ആകണമെന്ന പെരിന്തൽമണ്ണ മുന്സിഫിന്റെ വിധിയും അടങ്ങിയ തഹ് രീമുത്തർജമാ, ഖുതുബ പരിഭാഷ ഹറാമാണെന്ന് സമർഥിക്കുന്ന പഞ്ച ലക്ഷ്യങ്ങള്‍ തുടങ്ങി അര ഡസൻ കൃതിയാർ അദ്ദേഹത്തിന്റേതായി വെളിച്ചം കണ്ടിട്ടുണ്ട്. 1976 ആഗസ്റ്റിൽ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡൻറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1982ആഗസ്റ്റ് 14ന് (ശവ്വാല്‍ 25) ആയിരുന്നു മഹാനവർകളുടെ അന്ത്യം. പറമ്പില്‍ കടവ് ജുമാമസ്ജിദ് അങ്കണത്തിലാണ് ഖബർ.
4 കെ.പി ഉസ്മാന്‍ സാഹിബ്
സമസ്തയുടെ പദ്ധതികൾക്ക് വെള്ളവും വളവും പരിരക്ഷണവും നല്‍കി ജീവിതം സമർപ്പിച്ച മഹത്തുക്കളില്‍ പ്രഥമ ഗണനീയനാണ് കെ.പി. ഉസ്മാന്‍ സാഹിബ്. വിദ്യാഭ്യാസ ബോര്‍ഡിന് ജന്മം നല്‍കി ബാലാരിഷ്ടതകളില്‍ നിന്ന് മോചിപ്പിച്ച് ലോകോത്തര പ്രസ്ഥാനമാക്കി വളര്‍ത്തുകയും സമസ്തയെ കൂടുതല്‍ ജനകീയമാക്കുകയും ചെയ്ത അദ്ദേഹം ഉമറാ നിരയിലെ ഒന്നാമന്‍ കൂടിയാണ്. പ്രയാസങ്ങളും പ്രതിസന്ധികളും നിറഞ്ഞ ജീവിതവും സേവനവും ദൃഢനിശ്ചയം കൊണ്ട് നേരിട്ട കര്‍മ്മയോഗി ആയിരുന്നു അദ്ദേഹം. 1919-ല്‍ കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിനടുത്ത വേങ്ങാട് ചാലികണ്ടി പുതിയപുരയില്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ മകനായി പുറത്തിയില്‍ അബ്ദുല്‍ ഖാദര്‍ സാനി (ന.മ.)യുടെ കുടുംബത്തിലാണ് ഉസ്മാന്‍ സാഹിബിന്റെ ജനനം. ഓത്തുപള്ളിയിലെ പ്രാഥമിക വിദ്യാഭ്യാസ ശേഷം വേങ്ങാട് ജുമുഅത്ത് പള്ളിയില്‍ തലശ്ശേരി പുതിയവീട്ടില്‍ അബൂബക്കര്‍ മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. അതിനിടയില്‍ ചിലകാരണങ്ങളാല്‍ ദര്‍സ് പഠനം മുടങ്ങുകയും സ്‌ക്കുളില്‍ അഞ്ചാം ക്ലാസ്സ് പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്നു പഠിക്കാന്‍ സമീപത്തൊന്നും ഹയര്‍ എലിമെന്ററി സ്‌ക്കൂള്‍ ഇല്ലാത്തതിനാല്‍ നിരാശനായിരിക്കുമ്പോഴാണ് വട്ടിപ്രം ഹിന്ദു നായര്‍ എലിമെന്ററി സ്‌ക്കൂള്‍ വേങ്ങാടിനടുത്ത് പുനസ്ഥാപിക്കപ്പെടുന്നത്. പ്രസ്തുത സ്‌ക്കൂളിലെ പ്രഥമ മുസ്‌ലിം വിദ്യാര്‍ത്ഥിയായി പ്രവേശിച്ച അദ്ദേഹം 1938-ല്‍ എട്ടാം ക്ലാസ് പരീക്ഷയില്‍ ഒന്നാമനായി വിജയിച്ചു.
1939-ല്‍ തലശ്ശേരി ബി.ഇ.എം.പി. സ്‌ക്കൂളില്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം സ്ഥാനത്തോടെ പ്രവേശനം നേടി. പിതാവിന്റെ മുരീദായ മമ്മദ്ക്ക തലശ്ശേരിയില്‍ താമസസൗകര്യം നല്‍കി. മാസംതോറും സ്‌ക്കുളില്‍ അടക്കേണ്ട തുക 2 രൂപ 10 അണ മലബാര്‍ മുസ്‌ലിം ലീഗ് നേതാക്കളായിരുന്ന സത്താര്‍ സേട്ട്, കെ.എം. സീതി സാഹിബ്, മമ്മുക്കേയി സാഹിബ് എന്നിവരാണ് നല്‍കിയിരുന്നത്. 1942-ല്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടി എസ്.എസ്.എല്‍.സി. പരീക്ഷ വിജയിച്ചു. തുടര്‍ന്ന് തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ അഡ്മിഷന്‍ നേടി. ഭാഗ്യവശാല്‍ തലശ്ശേരിയിലെ സി.കെ.പി. കുടുംബത്തോടൊത്ത് താമസിച്ച് പഠിക്കാന്‍ അവസരം ലഭിച്ചു. സി.കെ.പി. ചെറിയ മമ്മുക്കേയി, ആലിക്കേയി തുടങ്ങിയവരോടൊത്ത് അവരുടെ ഒരു സഹോദരനെപ്പോലെ ജീവിച്ചു. 1944-ല്‍ ഇന്റര്‍ മീഡിയറ്റ് കഴിഞ്ഞു.
കേരളത്തില്‍ മുസ്‌ലിം ലീഗിന്റെ സിരാകേന്ദ്രമായ തലശ്ശേരിയില്‍ അതിന്റെ സജീവ പ്രവര്‍ത്തകനായി മാറി. 1943-ല്‍ മലബാറില്‍ മുസ്‌ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്‍ രൂപീകൃതമായപ്പോള്‍ നേതൃപരമായ പങ്കുവഹിച്ചു. എം.എസ്.എഫിന്റെ പ്രഥമ കാര്യദര്‍ശി പൊന്മാണിച്ചി മൊയ്തു സാഹിബ് വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായി പോയ ഒഴിവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഹൈദരാബാദ് ആക്ഷന്‍ കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ കെ.പി. ഉസ്മാന്‍ സാഹിബുമുണ്ടായിരുന്നു. ഇന്റര്‍ മീഡിയറ്റ് കഴിഞ്ഞിരിക്കുമ്പോഴാണ് സി.കെ.പി. ആലിക്കേയിയുടെ വിവാഹം നടക്കുന്നത്. വധുഗൃഹം താനൂരായിരുന്നു. താനൂരുമായി ആദ്യമായി ബന്ധപ്പെടുന്നത് ഇങ്ങനെയാണ്. 1944 എപ്രില്‍ 21-ന് താനൂരില്‍ ബാഫഖി തങ്ങള്‍, സത്താര്‍ സേട്ട്, സീതി സാഹിബ് തുടങ്ങിയവര്‍ പങ്കെടുത്ത മുസ്‌ലിം ലീഗ് സമ്മേളനത്തില്‍ വിദ്യാര്‍ത്ഥി നേതാവായ ഉസ്മാന്‍ സാഹിബും ക്ഷണിതാവായിരുന്നു. ജെ.ഡി.ടി. ഇസ്‌ലാം സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ് സാഹിബിന്റെ ഉര്‍ദു പ്രസംഗം പരിഭാഷപ്പെടുത്തിയ അദ്ദേഹം താനൂരിലും പരിസരപ്രദേശങ്ങളിലും ശ്രദ്ധേയനായി.
1949 ഒക്ടോബര്‍ 16ന് ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയില്‍ മൂദാക്കര ജുമുഅത്ത് പള്ളിയില്‍ ചേര്‍ന്ന സമസ്ത മുശാവറ പ്രാഥമിക മദ്‌റസകളും ദര്‍സുകളും സ്ഥാപിക്കാനും സമസ്തയുടെ പ്രചാരണം നടത്താനും കെ.പി. ഉസ്മാന്‍ സാഹിബിനെ മുബല്ലിഗായി നിയമിച്ചു. ഇദ്ദേഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും പ്രയത്‌നത്തിന്റെ ഫലമായി വടകര സമ്മേളനത്തില്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രഖ്യാപനം നടന്നു. പുതുപ്പറമ്പില്‍ വെച്ച് ബോര്‍ഡിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1957 വരെ തൽതുടര്‍ന്നു. 1958-ല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രൂപീകൃതമായപ്പോള്‍ അതിന്റെ സെക്രട്ടറി സ്ഥാനവും അദ്ദേഹം അലങ്കരിച്ചു. 1961-ല്‍ സുന്നി യുവജന സംഘം നിലവില്‍ വന്നപ്പോൾ മുഖ്യകാര്യദര്‍ശിയായി തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹമായിരുന്നു.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso