റബീഉൽ ആഖിർ / സ്മരണകളുടെ ആത്മീയ സൗരഭ്യം
24-10-2021
Web Design
15 Comments
മാസവിശേഷം/ റബീഉൽ ആഖിർ
ടി എച്ച് ദാരിമി
സ്മരണകളുടെ ആത്മീയ സൗരഭ്യം
ഹിജ്റ കലണ്ടറിലെ നാലാമത്തെ മാസമാണ് റബീഉൽ ആഖിർ. അറബ് സംസ്കാരത്തിലെ കാലഗണനയിൽ വരുന്ന വസന്തകാലത്തിന്റെ ഭൂമിശാസ്ത്ര - കാലാവസ്ഥാപരമായ പ്രത്യേകതകൾ ഈ മാസം വരെ നീണ്ടുനിൽക്കുന്നതിനാലാണ് ഈ മാസം ഇങ്ങനെ അറിയപ്പെട്ടത് എന്നാണ് ഇവ്വിഷയകമായ ചരിത്ര പഠനങ്ങളുടെ ആകെത്തുക. ആദ്യ കാലത്ത് സംഭവങ്ങളെ ആധാരമാക്കിയായിരുന്നു അറബികളുടെ കാലഗണന. പിന്നീട് ഇസ്ലാമിലൂടെ നാഗരിക വളർച്ച നേടുകയും ഓരോ മാസത്തിനും മതപരമായ സവിശേഷതകൾ കൽപ്പിക്കപ്പെടുകയും ചെയ്തതോടെയാണ് മാസങ്ങൾക്ക് അവരുടെ സംസ്കാരത്തിൽ സ്വതന്ത്ര അസ്തിത്വം രൂപപ്പെട്ടത്. അതോടെ ഓരോ മാസവും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടുവന്നു. ഉമർ(റ) വിന്റെ ഭരണകാലമായതോടെ ദീവാനുകൾ എന്ന ഭരണവിഭാഗങ്ങൾ നിലവിൽ വന്നതോടെ മുമ്പേ ഉപയോഗിച്ചു വന്നിരുന്ന ഈ മാസങ്ങളെ കൃത്യതയോടെയും ജാഗ്രതയോടെയും ഉപയോഗിക്കപ്പെട്ട് തുടങ്ങുകയായിരുന്നു. അതോടെ ഈ മാസങ്ങൾ ഒരു കലണ്ടറിന്റെ ഔദ്യോഗിക ഭാഗങ്ങളായി മാറി.
ഇസ്ലാമിക ചരിത്രത്തിലെ പല സ്മരണകളും റബീഉൽ ആഖിർ അടയാളപ്പെടുത്തുന്നുണ്ട്. അവയിൽ പ്രധാനമായും കാണുന്നത് ചില സരിയ്യത്തുകളുടേതാണ്. പ്രമുഖ സ്വഹാബീ സേനാനായകൻമാരുടെ കീഴിൽ നിയോഗിക്കപ്പെടുന്ന പ്രത്യേക ദൗത്യസംഘങ്ങളാണ് സരിയ്യത്തുകൾ. മുഹമ്മദ് ബിൻ മസ്ലമ(റ) വിന്റെ നേതൃത്വത്തിൽ ഹിജ്റ 6-ൽ ദൂഖിസ്സ്വയിലേക്കും ആ വർഷം തന്നെ സൈദ് ബിൻ ഹാരിസ(റ)യുടെ നേതൃത്വത്തിൽ ജമൂഹിലെ ബനൂ സുലൈമിലേക്കും നടത്തിയ നീക്കം ഉണ്ട്. പിന്നെ രണ്ടെണ്ണം ഹിജ്റ 9-ലാണ്. അൽഖമ ബിൻ മജ്സറിന്റെ നേതൃത്വത്തിൽ അബ്സീനിയയിലേക്കും അലി(റ) വിന്റെ നേതൃത്വത്തിൽ നജ്ദിലെ ഗലസ് മേഖലയിലേക്കും. റാശിദീ യുഗത്തിൽ റബീഉൽ ആഖിർ വരുന്നത് ഒന്നാം ഖലീഫ നാല് സേനകളെ നിയോഗിക്കുന്ന സംഭവമാണ്. നബി(സ) വിപ്പറഞ്ഞതോടെ രംഗത്തു വന്ന മതഭൃഷ്ടരെയും രാഷ്ട്രീയ എതിരാളികളെയും നേരിടുവാൻ അദ്ദേഹം 4 സേനാനായകരുടെ നേതൃത്വത്തിൽ ഒറ്റയടിക്ക് സൈന്യത്തെ അയക്കുകയായിരുന്നു. ഖാലിദ് ബിൻ സഈദ്(റ), ശുറഹ്ബിൽ ബിൻ ഹസന(റ), അബൂ ഉബൈദ(റ), അംറ് ബിൻ ആസ്വ്(റ) എന്നിവരുടെ നേതൃത്വത്തിൽ യധാക്രമം ഡമാസ്കസ്, ബുസ്റാ, ഹിംസ്, ഫലസ്തീൻ എന്നിവിടങ്ങളിലേക്കായിരുന്നു നിയോഗിച്ചത്. ഹിജ്റ 11-ലെ ധീരമായ ഈ നീക്കം അറേബ്യൻ ഉപദ്വീപിൽ ഇസ്ലാമിക വ്യാപനത്തിന്റെ പ്രധാന കാരണമായിട്ടാണ് ചരിത്രലോകം വിലയിരുത്തുന്നത്. ഇവയിൽ ഹിംസിൽ അബൂ ഉബൈദ(റ) ഖാലിദ് ബിൻ വലീദിന്റെ സഹായത്തോടെ ഹിരിക്ലിയസിന്റെ റോമൻ സേനയെ പരാജയപ്പെടുത്തി വിജയം നേടിയത് ഹിജ്റ 15 - ലെ റബീഉൽ ആഖറിലായിരുന്നു.
അതേ യുഗത്തിൽ തന്നെ സംഭവിച്ച ഏറ്റവും പ്രധാനപ്പെട്ട ഒരു ചരിത്രത്തിന് റബീഉൽ അവ്വൽ കാല വേദിയായിട്ടുണ്ട്. അത് ചരിത്രത്തിലാദ്യമായി വിശുദ്ധ ഖുദ്സ് മുസ്ലിംകൾ തിരിച്ചുപിടിച്ചതിനായിരുന്നു. ഹിജ്റ 16 - ലായിരുന്നു സംഭവം. അബൂ ഉബൈദ(റ) വിന്റെ നേതൃത്വത്തിൽ ഖലീഫാ ഉമർ(റ) വിശുദ്ധ ഖുദ്സ് നഗരം മോചിപ്പിക്കുവാൻ ഒരു സേനയെ നിയോഗിച്ചതായിരുന്നു. അന്ന് റോമാ സാമ്രാജ്യത്തിനു കീഴിലായിരുന്നു വിശുദ്ധ ഖുദ്സ് നഗരവും ബൈത്തുൽ മുഖദ്ദസും. സ്വഹാബിമാരുടെ ശക്തമായ മുന്നേറ്റത്തിനും ഉപരോധത്തിനും മുമ്പിൽ പിടിച്ചു നിൽക്കുവാൻ കഴിയാതെ തോറ്റോടിയ റോമന്‍ ഗവര്‍ണര്‍ മുസ്‌ലിംകള്‍ക്കെതിരില്‍ ആക്രമണം അഴിച്ചുവിട്ടു. മുസ്ലിം സേന ശക്തമായി തിരിച്ചടി തുടങ്ങിയതോടെയും പരാജയം ഉറപ്പായതോടെയും ശത്രുക്കള്‍ സന്ധിക്ക് അപേക്ഷിച്ചു. തങ്ങള്‍ക്ക് കൂടുതല്‍ സുരിക്ഷിതത്വം ലഭിക്കാന്‍ ഖലീഫ തന്നെ വന്ന് സന്ധി നിര്‍ദേശങ്ങള്‍ എഴുതണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. അബൂഉബൈദ ഈ വിവരം ഖലീഫയെ അറിയിച്ചു. അദ്ദേഹം വന്നാലേ ബൈത്തുല്‍ മുഖദ്ദസിന്റെ ഭാഗധേയം നിര്‍ണയിക്കപ്പെടൂ എന്ന് ഓര്‍മിപ്പിച്ചു.
ഉമര്‍(റ) ബൈത്തുല്‍ മുഖദ്ദസിലെത്തുന്നത് മുസ്‌ലിംകള്‍ക്ക് നിര്‍ഭയത്വം ഉണ്ടാക്കും. വിജയം എളുപ്പമാക്കുകയും ചെയ്യും.
എല്ലാവരുടെയും അഭിപ്രായം സ്വീകരിച്ച് ഉമര്‍(റ) ബൈത്തുല്‍ മുഖദ്ദസിലേക്ക് പുറപ്പെട്ടു. അവിടെ എത്തി ക്രൈസ്തവ മത മേലധ്യക്ഷൻമാരുടെ മുമ്പിൽ വെച്ച് ചരിത്രത്തിലാദ്യമായി വിശുദ്ധ നഗരം ഏറ്റുവാങ്ങുകയും ചെയ്തു. ഈ ചരിത്ര സംഭവം നടന്നത് ഹിജ്റ 16 - ലെ റബീഉൽ ആഖിർ മാസത്തിലായിരുന്നു.
അഹ്ലുസ്സുന്നത്തി വൽ ജമാഅയുടെ ഭൂമിക റബീഉൽ ആഖിർ മാസത്തെ കുറിച്ചിടുന്നത് ആത്മീയ മൺഡലത്തിന്റെ വിരഹവും വേദനകൾ കൊണ്ടുമാണ്. അവയിലൊന്ന് ആത്മീയ ലോകത്തിന്റെ നാല് ഗുരു ശ്രേഷ്ഠരിൽ ഒരാളും ലോകത്ത് ഏറ്റവും അധികം വിശ്വാസികൾ അനുഭവിക്കുന്ന തർബിയ്യത്തിന്റെ ആധാര ഗുരുവുമായ ശൈഖ് അബ്ദുൽ ഖാദിർ അൽ ജീലാനീ(റ) യുടെ വിയോഗമാണ്. ഹിജ്റ 561-ലെ റബീഉൽ ആഖിർ മാസം എട്ട് ശനിയാഴ്ച്ചയായിരുന്നു സംഭവ ബഹുലവും ആത്മധന്യവുമായ ആ ജീവിതത്തിന് ഐഹിക തിരശ്ശീല വീണത്. കാസ്പിയൻ കടലിന്റെ വടക്കുള്ള പേർഷ്യൻ പ്രവശ്യയായ ഗീലാനിൽ ഹിജ്റ 470 ,റമളാൻ 1(എ.ഡി 1077)) ന് ആയിരുന്നു മഹാനവർകളുടെ ജനനം. സൂഫിയായിരുന്ന സയ്യിദ് അബു സ്വാലിഹ് ഇബ്നു മൂസ, ഫാഥ്വിമ എന്നിവരായിരുന്നു അവരുടെ മാതാപിതാക്കൾ. ഹസ്സൻ, ഹുസൈൻ(റ) എന്നിവരുടെ താവഴിയിലുള്ള വംശപാരമ്പരയാണ് അവരുടേത്. മാതൃ പിതാവും സൂഫി പണ്ഡിതനുമായ അബ്ദുല്ലാഹി സ്സ്വൗമഈ(റ) എന്നവരിൽ നിന്ന് പൂർത്തിയാക്കി ഹമ്പലി സരണിയിൽ ജ്ഞാനം കരസ്ഥമാക്കുവാനായി ഉപരിപഠനത്തിന് ബാഗ്ദാദിലേക്ക് പോയി. ശൈഖ് അബൂ സഈദുൽ മുഖ്റമി,ഇബ്നു അഖീൽ, അബുൽ ഖത്വാബ്, അബുൽ ഹുസൈനുൽ ഫർറാഗ്, ശൈഖ് അബൂബക്കർ ത്വബ്രീസി, ഹമ്മാദ് ബ്നു ദബാസ് എന്നവരാണ് പ്രധാന ഗുരുനാഥൻമാർ. ഖുർആൻ, ഹദീസ്,ഫിഖ്ഹ്, തസ്സവുഫ്, അഖീദ എന്നീ വിഷയങ്ങളിൽ ജ്ഞാനം നേടിയതിനു ശേഷം ബഗ്ദാദിലെ ഖാസി അബൂ സഊദിൽ മഖ്റമിയുടെ ദർസിലും തുടർന്ന് വിശ്വപ്രസിദ്ധമായ ‘നിളാമിയ്യ’ സർവ്വകലാശാലയിലും അധ്യാപകനായി സേവനമനുഷ്ടിച്ചു. പിന്നീട് ഹൻബലി, ശാഫിഈ കർമ്മശാസ്ത്ര സരണികളിലും ഫത് വാ നൽകാവുന്ന വിധം അവഗാഹം നേടി.
ആധ്യാത്മക പരിശീലനങ്ങൾക്കൊടുവിൽ ബാഗ്ദാദിൽ മഹാനവർകൾ ഒരു പാഠശാലസ്ഥാപിച്ചു. തുടർന്ന് മരണംവരെ ഇദ്ദേഹത്തിന്റെ പ്രവർത്തനരംഗം ഇവിടമായിരുന്നു. ഇറാൻ, പേർഷ്യ, ഈജിപ്റ്റ് എന്നിവിടങ്ങളിൽ നിന്നും ധാരാളം ശിഷ്യന്മാർ അദ്ദേഹത്തിനുണ്ടായി. ആത്മിയമായി താൻ തിരിച്ചറിഞ്ഞ സരണിയിൽ തന്നെത്തേടിയെത്തുന്ന ശിഷ്യരെ തർബ്ബിയ്യത്ത് ചെയ്യുന്നതിൽ മഹാൻ വ്യാപൃതനായി. ഈ സരണി ഖാദിരിയ്യ എന്നറിയപ്പെടുന്നു. സാരള്യത കൊണ്ടും ആത്മീയ ഔന്നത്യം കൊണ്ടും എല്ലാവർക്കും പ്രാപ്തമായ ഒരു ആത്മീയ വഴിയാണ് ഖാദിരിയ്യാ ത്വരീഖത്ത്. നിരവധി കറാമത്തുകളുടെ ഉടമയായ മഹാനവർകൾ പിൻതലമുറക്കു വേണ്ടി ധാരാളം ഗ്രന്ഥങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. അൽ ഗുൻയ ലി ത്വാലിബിൽ ഹഖ്ഖി വ ദ്ദീൻ,
അൽ ഫതഹു റബ്ബാനി, മൽഫൂളാത്ത്, ഫുതൂഹുൽ ഗൈബ്, ജലാഉൽ ഖാതിർ തുടങ്ങിയവ അവയിൽ ചിലതാണ്.
കേരളത്തിന്റെ റബീഉൽ ആഖിർ സ്മരണകളിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വിയോഗങ്ങളാണ് റഈസുൽ മുഹഖിഖീൻ ശൈഖുനാ കണ്ണിയ്യത്ത് അഹ്മദ് മുസ്ലിയാരുടെയും ശംസുൽ ഉലമാ ഇ കെ അബൂബക്കർ മുസ്ലിയാരുടെയും വഫാത്തുകൾ. കേരളത്തിലെ സുന്നീ സമൂഹത്തിന്റെയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെയും സാരഥികളായിരുന്ന ഈ രണ്ടു ആത്മീയ നക്ഷത്രങ്ങളും ഓർമ്മകളുടെ ആകാശം പൂകിയത് റബീഉൽ ആഖിറിലായിരുന്നു.
ഹിജ്റ 1318 ല്‍ (1900) മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് തോട്ടക്കാട് എന്ന സ്ഥലത്തായിരുന്നു കണ്ണിയ്യത്തു സ്താദിന്റെ ജനനം. കുഞ്ഞാലി മരക്കാരുടെ കുടുംബ പരമ്പരയില്‍പ്പെട്ട ചേറൂര്‍ മരക്കാര്‍ പറമ്പത്തെ കണ്ണിയത്ത് ഉണ്ണിമൊയ്തീന്‍ മകന്‍ അവറാന്‍ കുട്ടിയാണ് ശൈഖുനായുടെ പിതാവ്. കദിയമുണ്ണി എന്നാണ് അദ്ദേഹത്തിന്‍റെ മാതാവിന്‍റെ പേര്. പ്രാഥമിക വിദ്യാഭ്യാസം സ്വന്തം പിതാവില്‍ നിന്നും സഹോദരനില്‍ നിന്നുമാണ് ശൈഖുനാ നേടിയത്. 1909 ല്‍ പിതാവിന്‍റെ മരണത്തെ തുടര്‍ന്ന് ജ്യേഷ്ഠന്‍ അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ (ന.മ) ശിക്ഷണത്തിലാണ് ശൈഖുനാ വളര്‍ന്നത്. തന്നെ നോക്കി വളര്‍ത്തിയ ജ്യേഷ്ഠ സഹോദരനില്‍ നിന്നാണ് ശൈഖുനാ പ്രാഥമിക കിതാബുകള്‍ ഓതിപ്പഠിച്ചത്. പിതാവിന്‍റെ മരണശേഷം അബ്ദുറഹ്മാന്‍ മുസ്ല്യാര്‍ (ന.മ) ഉമ്മയെയും സഹോദരസഹോദരിമാരെയും കുട്ടി വാഴക്കാട് വന്നു താമസമാക്കിയത് 1912 ലായിരുന്നു. പണിക്കര്‍ പുറായ, തലപ്പെരുമണ്ണ, ഊരകം കീഴ്മുറിയിലെ നെല്ലിപ്പറമ്പ്, മൊറയൂര്‍ തുടങ്ങിയ പള്ളി ദര്‍സുകളിലും മഹാനവര്‍കള്‍ ഓതിത്താമസിച്ചിട്ടുണ്ട്.
1914 ല്‍ ശൈഖുനാ വാഴക്കാട് ദാറുല്‍ ഉലൂമില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി ഖുതുബി മുഹമ്മദ് മുസ്ലിയാര്‍ ശൈഖ് അബ്ദുല്‍ അസീസ് വേലൂരി, ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്ലിയാര്‍(ന മ) എന്നിവര്‍ ദാറുല്‍ ഉലൂമില്‍ ശൈഖുനയുടെ ഗുരുനാഥന്‍മാരായിരുന്നു.
1926-ല്‍ വന്ദ്യ ഉസ്താദിന്‍റെ ദാറുല്‍ ഉലൂമില്‍ രണ്ടാം മുദരിസായി നിയമിക്കപ്പെട്ടതോടെ അധ്യാപന ജീവിതം ആരംഭിച്ചു.
തലശ്ശേരി ഓടത്തില്‍ പള്ളി, മാട്ടൂല്‍ മുഹ്യുദ്ദീന്‍ പള്ളി, പറമ്പത്ത്, മൊറയൂര്‍, രണ്ടാം മക്കയെന്നറിയപ്പെടുന്ന പൊന്നാനിയിലെ വലിയ ജുമാമസ്ജിദ്, താത്തൂര്‍ ശുഹദാക്കളുടെ ചാരത്ത് സ്ഥിതിചെയ്യുന്ന പള്ളി തുടങ്ങിയ ഒട്ടനവധി ഇടങ്ങളില്‍ വെച്ച് എണ്ണിയാലൊതുങ്ങാത്ത പണ്ഡിതരെ സമൂഹത്തിന് സമര്‍പ്പിക്കാന്‍ കണ്ണിയത്തിന് കഴിഞ്ഞു. 1970-71 കാലത്ത് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ഉസ്താദായി ചാര്‍ജേറ്റെടുത്തു. ശൈഖുനാ ശംസുല്‍ ഉലമ, കണ്ണിയത്ത് ഉസ്താദ്, കോട്ടുമല ഉസ്താദ് എന്നിവര്‍ ഒരുമിച്ച് ജാമിഅയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു അത്.
1945-ലെ കാര്യവട്ടത്തെ സമ്മേളനം മുതൽ സമസ്തയിൽ സജീവമായ കണ്ണിയ്യത്ത് ഉസ്താദിനെ 1967- മെയ്-6 ന് കോഴിക്കോട് മുതാക്കര പള്ളിയില്‍ ബേപ്പൂര്‍ പി.വി മുഹമ്മദ് കോയയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത ജനറല്‍ബോഡി യോഗത്തില്‍ ലൗഡ്സ്പീക്കര്‍ പ്രശ്നത്തില്‍ സമസ്ത പ്രസിഡണ്ടായ സ്വദഖത്തുല്ല മുസ്ല്യാരുടെ രാജിക്ക് ശേഷം 1967-മെയ്-25 ന് കണ്ണിയത്ത് ഉസ്താദിനെ സമസ്തയുടെ പ്രസിഡണ്ടായി ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു. പിന്നീട് കാല്‍നൂറ്റാണ്ടു കാലം ദേഹ വിയോഗം വരെ സമസ്തയുടെ അമരത്ത് ഇരുന്ന് നേതൃത്വം നല്‍കാന്‍ മഹാന് സാധിച്ചു. 1926 ല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന പണ്ഡിത സമ്മേളനം മുതല്‍ 1992 ല്‍ വഫാത്താകുന്നത് വരെ നീണ്ട 66 വര്‍ഷക്കാലം സമസ്തയുടെ മുശാവറ അംഗമായും 1967 മുതല്‍ കാല്‍നൂറ്റാണ്ടുകാലം സമസ്തയുടെ പ്രസിഡണ്ടായും നേതൃത്വം നല്‍കാന്‍ ഭാഗ്യംലഭിച്ച അപൂര്‍വ്വ വ്യക്തിത്വത്തിന്‍റെ ഉടമയാകുന്നു കണ്ണിയ്യത്തുസ്താദ്.
ജീവിത വഴികളില്‍ മുഴുവന്‍ സൂക്ഷ്മതയും വറഉം നിറഞ്ഞ്നില്‍ക്കണമെന്ന നിര്‍ബന്ധം വെച്ച് പുലര്‍ത്തിയ ജീവിതമായിരുന്നു കണ്ണിയത്ത് ഉസ്താദിന്റേത്. ശൈശവം മുതലേ അത്താണിയില്ലാതെ പിച്ചവെച്ച് തുടങ്ങിയ ശൈഖവര്‍കള്‍ക്ക് അനാഥ കുട്ടികളോട് അതിരറ്റ സ്നേഹവും വാത്സല്യവുമായിരുന്നു. ആത്മീയ ജീവിതത്തിന്റെ പ്രതിരൂപമായി ജീവിച്ച ആ മഹാൻ സർവാംഗീകൃതനാണ്. നിരവധി കറാമത്തുകൾ ആ ജീവിതത്തിൽ പുലർന്നിട്ടുണ്ട്. 1993 സെപ്തംബര്‍ 19 (1414 റബീഉല്‍ ആഖിര്‍ 2) ന് അവർ നമ്മെ വിട്ടുപിരിഞ്ഞു.
ഹി. 1333 ല്‍ (ക്രി. 1914) കോഴിക്കോടിനടുത്ത പറമ്പില്‍ കടവിലെ എഴുത്തച്ചന്‍കണ്ടി എന്ന വീട്ടിലാണ് ശംസുൽ ഉലമാ ഭൂജാതനായത്. യമനില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത പണ്‌ഡിത പരമ്പരയിലെ പ്രമുഖനായ കോയക്കുട്ടി മുസ്‌ലിയാരുടെയും ബീവിക്കുട്ടിയുടെയും മൂത്ത പുത്രനായിരുന്നു അദ്ദേഹം. പിതാവ് കോയക്കുട്ടി മുസ്‌ലിയാരും അക്കാലത്തെ മഹാ പണ്‌ഡ്‌തന്മാരില്‍ പ്രമുഖനും. സൂഫീവര്യനും ത്യാഗിയുമായിരുന്നു. പറമ്പില്‍ ബസാറിലെ മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖുല്‍ ഖാദിരി കമാലുദ്ദീന്‍ ഇ. കെ ഉമ്മര്‍ മുസ്‌ലിയാര്‍ (ന. മ), കാഞ്ഞിരത്തിങ്കല്‍ പള്ളി ഖതീബായിരുന്ന മര്‍ഹൂം ഇ. കെ ഉസ്‌മാന്‍ മുസ്‌ലിയാര്‍ (ന. മ), മര്‍ഹൂം ഇ. കെ അലി മുസ്‌ലിയാര്‍ (ന. മ), സൂഫീ വര്യനായ ഇ. കെ അഹ്‌മദ് മുസ്‌ലിയാര്‍ മുറ്റിച്ചൂര്‍(ന. മ), സുന്നത്ത് ജമാഅത്തിന്റെ അതുല്യനായ പടനായകന്‍ മര്‍ഹൂം ഇ. കെ ഹസ്സന്‍ മുസ്‌ലിയാര്‍(ന:മ), പുന്ന ഖാസിയായ ഇ. കെ അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ സഹോദരന്മാരും ആയിഷ, ആമിന എന്നിവര്‍ സഹോദരികളുമാണ്. വെള്ളിമാടുകുന്നിലെ പരേതയായ ഫാത്തിമ ഹജ്ജുമ്മയായിരുന്നു മഹാനവര്‍കളുടെ ഭാര്യ അബ്‌ദുസ്സലാം അബ്‌ദു റഷീദ് എന്നീ പുത്രന്മാരും ആയിഷ, ആമിന, നഫീസ, ഹലീമ, ബീവി എന്നീ പുത്രിമാരുമാണ് സന്താനങ്ങള്‍. പാലാട്ട് പറമ്പ് മുഹമ്മദ് മുസ്‌ലിയാര്‍, കുറ്റിക്കാട്ടൂര്‍ പി. കെ ഉമ്മര്‍ കോയ ഹാജി, അഹ്‌മദ് വട്ടോളി, കിഴിശ്ശേരി മുഹമ്മദ് ഫൈസി, മാക്കില്‍ മഹമൂദ് എന്നിവര്‍ ജാമാതാക്കളാണ്.
പിതാവ് കോയക്കുട്ടി മുസ്‌ലിയാരിൽ നിന്നായിരുന്നു മതവിദ്യാഭ്യാസത്തിന്റെ തുടക്കം. മഹല്ലി വരെ പിതാവ് ഓതിക്കൊടുത്തു. പിതാവില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ശേഷം വലിയുള്ളാഹി മടവൂര്‍ സി. എം അബൂബക്കര്‍ മുസ്‌ലിയാരുടെ പിതാവും പ്രഗത്ഭ സൂഫീവര്യനും പ്രമുഖ പണ്‌ഡിതനുമായ മടവൂര്‍ കുഞ്ഞായില്‍ കോയ മുസ്‌ലിയാരുടെ അടുത്താണ് ഓതിപഠിച്ചത്. പിന്നീട് വാഴക്കാട് ദാറുല്‍ ഉലൂമില്‍ എത്തിച്ചേര്‍ന്നു. പിന്നീട് ഉപരി പഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ എത്തിച്ചേര്‍ന്നു. മഹാനവര്‍കളുടെ പാണ്‌ഡിത്യവും കൂര്‍മ്മബുദ്ധിയും കാരണം വെല്ലൂര്‍ ബാഖിയാത്തിലെ പഠന കാലത്ത് വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിനു ചുറ്റും വട്ടമിട്ടിരുന്നു. പ്രഗത്ഭ ശിഷ്യന്റെ കഴിവു മനസ്സിലാക്കിയ കോളേജിലെ ഉസ്‌താദുമാര്‍ പല പ്രധാന വിഷയങ്ങളുടെയും ക്ലാസ്സ് തന്നെ അദ്ദേഹത്തെ ഏല്‍പിച്ചിരുന്നു.
ബിരുദം എടുത്ത വര്‍ഷം (1940 മുതല്‍ 1948 വരെ) വെല്ലൂരില്‍ തന്നെ മുദരിസായി നിയമിക്കപ്പെടുകയും അവിടെ അധ്യാപകനായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു. ശാഫീ ഫിഖ്‌ഹിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായും അദ്ദേഹത്തിനായിരുന്നു. അനാരോഗ്യം കാരണമാണ് വെല്ലൂര്‍ വിട്ടത്. അനന്തരം മലയാളക്കരയിലെ ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്തിനു ചൂടും ചുണയും പകര്‍ന്നു കൊണ്ട് സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തന വേദിയില്‍ സജീവമായി പ്രത്യക്ഷപ്പെട്ടു. കേരളത്തിലെത്തിയ അദ്ദേഹം തളിപ്പറമ്പ് ഖുവ്വതുല്‍ ഇസ്‌ലാം അറബിമദ്രസ, പാറക്കടവ് ജുമുഅത്ത് പള്ളി എന്നിവിടങ്ങളില്‍ മുദരിസായി. തുടര്‍ന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ 1963 മുതല്‍ പ്രിന്‍സിപ്പലായ ശംസുല്‍ ഉലമ 1977 വരെയുള്ള സേവനത്തിനു ശേഷം അവിടം വിട്ടു കാസര്‍കോടിനടുത്ത പൂച്ചക്കാട് മുദരിസായി. പിന്നീട് നന്തി ദാറുസ്സലാം അറബിക് കോളേജിന്റെ പ്രിന്‍സിപ്പലായ അദ്ദേഹം മരിക്കുന്നതു വരെ അവിടടെ തുടരുകയായിരുന്നു. 1957 ല്‍ സമസ്‌തയുടെ ജനറല്‍ സെക്രട്ടറിയായി പൊതുരംഗത്തു കടന്നുവന്ന മഹാനവര്‍കള്‍ ഉജ്ജ്വല വാഗ്മിയും സുന്നീ പ്രസ്ഥാനത്തിന്റെ പടനായകനുമായിരുന്നു. സുന്നീ വിരോധികളെ തൊലിയുരിച്ചു കാണിക്കുന്ന മഹാന്‍ പ്രതിലോമ ശക്തികള്‍ക്ക് എന്നും ഒരു പേടി സ്വപ്‌നമായിരുന്നു. സമസ്‌തയെ കേരള മണ്ണില്‍ ഒരു അജയ്യ സുന്നീ പ്രസ്ഥാനമാക്കി വളര്‍ത്തിയതില്‍ മഹാന്റെ തീപ്പൊരി പ്രസംഗവും പുത്തന്‍ പ്രസ്ഥാനങ്ങളെ മുട്ടു കുത്തിക്കാനുതകുന്ന പാണ്‌ഡിത്യവും ഏറെ പങ്കുവഹിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ടോളം സമസ്‌തയുടെ ജനറല്‍ സെക്രട്ടറിയായി തുടര്‍ന്നു.
തന്റെ മേഖലക്കും തന്റെ കാലത്തിനും വേണ്ട എല്ലാ വൈജ്ഞാനിക ശേഷിയും സംഭരിച്ചു എന്നതാണ് ശംസുൽ ഉലമാ എന്ന വ്യക്തിത്വത്തിന്റെ ഒന്നാം സവിശേഷത. മതശാസ്ത്രങ്ങളുടെ എല്ലാ ഫന്നുകളിലും തികഞ്ഞ അവഗാഹം അവർക്കുണ്ടായിരുന്നു. അറബി, ഉർദു, ഇംഗ്ലീഷ്, തമിഴ്, സുറിയാനി എന്നീ ഭാഷകളിൽ പരിജ്ഞാനാത്മകമായ അവഗാഹം ശംസുൽ ഉലമക്കുണ്ടായിരുന്നു. തന്റെ കാലം ആവശ്യപ്പെടുന്ന എല്ലാ പോരാട്ടങ്ങളും അദ്ദേഹം സധീരം നടത്തി എന്നതാണ് രണ്ടാമത്തേത്. തന്റെ ജീവിതകാലം മതരംഗത്ത് വ്യത്യസ്ഥമായ വെല്ലുവിളികൾ ഉയർന്ന കാലമായിരുന്നു. മഖ്ദൂമുമാർക്കുശേഷം പരിഷ്കാരങ്ങളുടെ പേരും പറഞ്ഞ് നിരവധി വിഭാഗങ്ങൾ രംഗത്തുവന്ന കാലം. അവരെയെല്ലാം വെല്ലുവിളിക്കുകയും അവരുടെ ആശയങ്ങൾ പൊളിച്ചടുക്കുകയും ചെയ്തു മഹാനവർകൾ. മുജാഹിദുകൾ, ഖാദിയാനികൾ, തബ്ലീഗുകാർ, ക്രിസ്ത്യൻ മിഷനറിമാർ തുടങ്ങി വരെയെല്ലാം അദ്ദേഹം മലർത്തിയടിച്ചു. ഇവർക്കെല്ലാം മുമ്പിൽ സമസ്തയുടെ ആശയത്തെയും പ്രാസ്ഥാനികതയെയും സോർജ്ജം സ്ഥാപിച്ചു എന്നീ മൂന്നു ചുവടുകൾ ചേർത്തു വെച്ചാൽ അത് ശംസുൽ ഉലമാ എന്ന അധ്യായമായി.1996 ആഗസ്‌ത് 19 (ഹി 1417 റബീഉല്‍ ആഖിര്‍ 4) ന് പുലര്‍ച്ചെ 5.05 ന് ആ ദീപം പൊലിഞ്ഞു.
സമസ്തയുടെ നേതൃവൃന്ദത്തിൽ മറ്റു പല വിയോഗങ്ങളും റബീഉൽ ആഖിറിന്റെ നഷ്ടങ്ങളിലുണ്ട്. ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് (1440. റ. ആഖിർ 11), കോട്ടുമല ടി എം ബാപ്പു മുസ്ലിയാർ (1438 റ. ആഖിർ 11), എ മരക്കാർ ഫൈസി (1442 റ. ആഖിർ 3), കാളാവ് സെയ്തലവി മുസ്ലിയാർ (1442 റ. ആഖിർ 6), കെ പി ഉസ്മാൻ സാഹിബ് (1410 റ. ആഖിർ 15), ചെമ്മുക്കൻ കുത്താപ്പു ഹാജി (1442 റ. ആഖിർ 6) തുടങ്ങിയവർ അവരിൽ പ്രധാനികളാണ്.

0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso